അടുക്കളയിൽ കിച്ചൻ സിങ്ക് ബ്ലോക്ക് ഒന്നും വരാതെ ദുർഗന്ധമില്ലാതെ എപ്പോഴും വൃത്തിയായി ഇരിക്കുന്നതിന് എളുപ്പമാർഗം ഉണ്ട്. ഇനി പറയാൻ പോകുന്ന രീതിയിൽ വൃത്തിയാക്കുകയാണെങ്കിൽ കിച്ചൻ സിംഗ് എപ്പോഴും പുതിയത് പോലെ ഇരിക്കും. എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി നമുക്ക് ആവശ്യമുള്ളത് ബേക്കിംഗ് സോഡയാണ്.
ആദ്യം തന്നെ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എടുത്ത് കിച്ചൻ സിംഗിന്റെ വെള്ളം പോകുന്ന ഭാഗത്ത് ഇട്ടുകൊടുക്കുക. അതിനുശേഷം കിച്ചൻ സിങ്കിന്റെ എല്ലാ ഭാഗത്തും ബേക്കിംഗ് സോഡ വിതറി കൊടുക്കുക. അടുത്തതായി ഒരു സ്പ്രേ കുപ്പിയെടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിക്കുക. ശേഷം പാത്രം കഴുകുന്ന ഏതെങ്കിലും ഒരു ലോഷൻ അതിലേയ്ക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം കിച്ചൻ സിംഗിന്റെ എല്ലാ ഭാഗത്തേക്കും സ്പ്രേ ചെയ്തുകൊടുക്കുക. ശേഷം ഒരു രണ്ടു മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ചുകൊണ്ട് എല്ലാ ഭാഗത്തും നന്നായി ഉറച്ചു കൊടുക്കുക. അതിനുശേഷം വീണ്ടും രണ്ടുമിനിറ്റ് വയ്ക്കുക. അതുകഴിഞ്ഞ് വെള്ളം ഉപയോഗിച്ച് കഴുകി കളയുക. കിച്ചൻ സ്റ്റീൽ പൈപ്പ് വൃത്തിയാക്കുന്നതിനും സോഡാ പൊടിയും സോപ്പ് വെള്ളവും ബ്രഷ് ആക്കി പൈപ്പിന് മുകളിൽ നന്നായി ഉരച്ചു കൊടുക്കുക.
അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ശേഷം നല്ല വെള്ളത്തിൽ കഴുകി എടുക്കുക. അതുകഴിഞ്ഞ് തുണികൊണ്ട് തുടച്ചു വൃത്തിയാക്കി വയ്ക്കുക. സോഡാപ്പൊടി ആയതുകൊണ്ട് തന്നെ കിച്ചൻ സിംഗ് ബ്ലോക്ക് വരാതിരിക്കുകയും കൂടാതെ പാറ്റയും പല്ലിയും വരുന്നത് ഇല്ലാതാക്കുവാനും സാധിക്കും. എല്ലാവരും ഇനി ഇതുപോലെ വൃത്തിയാക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.