പച്ചമാങ്ങ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരവും വ്യത്യസ്തവുമായ ഒരു വിഭവം തയ്യാറാക്കാം പച്ചമാങ്ങ പെരുക്ക്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ടു പച്ചമാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് പച്ചമാങ്ങ ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ എരിവുള്ള നാലു വറ്റൽ മുളക് ചേർത്ത് കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് പച്ചമുളക് ചേർത്ത് കൊടുക്കുക.
അതോടൊപ്പം തേങ്ങ ചിരകിയത് ഒരു കപ്പ് ചേർത്ത് കൊടുക്കുക. അതോടൊപ്പം പുളിയുള്ള തൈര് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. അതോടൊപ്പം പുളി ബാലൻസ് ചെയ്യുന്നതിന് കുറച്ച് ശർക്കര ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ അര ടീസ്പൂൺ കടുക് കൂടി ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് വീണ്ടും തൈര് ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയും ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം മൂന്നു വറ്റൽ മുളക് ചേർത്ത് വറുത്തെടുക്കുക.
മുളകിന്റെ നിറം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ 5 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. പുള്ളിയുടെ നിറം ചെറിയ ഗോൾഡൻ ബ്രൗൺ നിറമായി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം തയ്യാറാക്കിവെച്ചാൽ പച്ചമാങ്ങയിലേക്ക് ചേർത്തു കൊടുത്ത ഇളക്കി യോജിപ്പിക്കുക. ഇതുമാത്രം മതി ഇനി എത്ര വേണമെങ്കിലും ചോറുണ്ണാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.