ഈ ചെടിയുടെ പേര് പറയാമോ. ഇത് എവിടെ കണ്ടാലും പറിച്ചു കൊണ്ട് പോരെ. അത്ര അധികം ഉണ്ട് ഇതിന്റെ ഗുണങ്ങൾ . | Health Of Panikoorkka

സാധാരണയായി ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാവരും വളർത്തുന്ന ഒരു ചെടിയാണ് കന്നി കൂർക്ക അല്ലെങ്കിൽ പനി കൂർക്ക. ഇതിന്റെ പേര് പോലെ തന്നെ പനിക്കുള്ള ഒരു ഒറ്റമൂലി തന്നെയാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ പെട്ടെന്ന് ഉണ്ടാകുന്ന പനി കുറയ്ക്കുന്നതിന് ഇതൊരു ഒറ്റമൂലിയാണ്. കുട്ടികൾക്ക് ഉണ്ടാകുന്ന പനി ജലദോഷം ചുമ എന്നിവയ്ക്കെല്ലാം അമ്മമാർ നൽകുന്ന ഒരു ഒറ്റമൂലി കൂടിയാണ് പനിക്കൂർക്ക. എന്നാൽ അതിനു മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളിൽ അടങ്ങിയിട്ടുണ്ട്.

കാർവ ക്രോൺ എന്ന ഘടകമാണ് ഇതിനിടങ്ങിയിരിക്കുന്നത്. പനിക്കൂർക്കയുടെ ഇല വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കുടിക്കുന്നതും ഇതിന്റെ എല്ലാ വാട്ടിയെടുത്ത് അതിന്റെ നേരെ കുടിക്കുന്നതും എല്ലാം തന്നെ പണ്ടുകാലം മുതൽ തന്നെ പനി ജലദോഷം ചുമാ എന്നിവയ്ക്ക് ഒരു മരുന്നായി ഉപയോഗിച്ചു വരുന്നതാണ്. ഇതിന്റെ വെള്ളം കുടിക്കുന്നത് വഴി ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ സാധിക്കും. ഏറ്റവും പ്രധാനമായി ഇതിന്റെ ഉപയോഗം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്.

അതുപോലെ കുട്ടികളിൽ ഉണ്ടാകുന്ന കൃമി ശല്യം ഇല്ലാതാക്കാൻ ഇതിന്റെ ഇല ത്രിഫലയുമായി ചേർന്ന് അരച്ച് കൊടുക്കാറുണ്ട്. ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന കുറുക്കൽ ഇല്ലാതാക്കാൻ പനിക്കൂർക്കയുടെ ഇലയുടെ നീരും അതോടൊപ്പം മുലപ്പാലും ചേർത്തു കൊടുക്കാറുണ്ട്. അതുപോലെ ചെറിയ കുട്ടികളെ പനിക്കൂർക്ക ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിക്കുന്നതും നല്ലതാണ്.

ഇതിന്റെ നീരെ ദിവസവും കുടിക്കുന്നത് കൊണ്ട് ശരീരത്തിലെ സന്ധികൾക്ക് ബലം ലഭിക്കുന്നതിന് സഹായകമാണ്. ഇതിന്റെ ഇല ഇട്ട തിളപ്പിച്ച വെള്ളം ആവി കൊള്ളുന്നത് തൊണ്ടവേദന ഇല്ലാതാക്കും സഹായിക്കുന്നു. അതുപോലെ തന്നെ ഇതിന്റെ ഇലയിട്ടുണ്ടാക്കുന്ന കഷായം ഹൃദയാരോഗ്യത്തെയും സംരക്ഷിക്കുന്നു. ഇപ്പോൾ ഇതിന്റെ ഇലകൾ ഉപയോഗിച്ചുകൊണ്ട് തോരനും ചായയും അതുപോലെ ബജിയും എല്ലാം ഇന്നത്തെ കാലത്ത് ഉണ്ടാക്കിവരുന്നു. പനി കൂർക്കയിലയുടെ കൂടുതൽ ഔഷധഗുണങ്ങളെപ്പറ്റി അറിയുന്നതിന് വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *