നിങ്ങളുടെ വീട്ടിൽ ഗോതമ്പ് പൊടി ഉണ്ടെങ്കിൽ ഇനി എന്തിന് വൈകിക്കണം., ഇപ്പോൾ തന്നെ തയ്യാറാക്കു ഒരു കിടിലൻ പലഹാരം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വറ്റൽ മുളക് ചതച്ചത് ചേർത്ത് കൊടുക്കുക, അതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് ആവശ്യമെങ്കിൽ ഒരു മുട്ട പൊട്ടിച്ചൊഴിക്കുക .
അതല്ലെങ്കിൽ ആവശ്യത്തിന് വെള്ളം ഉപയോഗിച്ചുകൊണ്ട് മാവ് തയ്യാറാക്കി ചപ്പാത്തി പരുവത്തിൽ തയ്യാറാക്കി വയ്ക്കുക. ശേഷം 10 മിനിറ്റ് അടച്ചു മാറ്റി വെക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ആവശ്യമായ കുറച്ചു കുരുമുളക് പൊടി ചേർത്തു കൊടുക്കുക. അതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ചീസ് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ടീസ്പൂൺ മയോണൈസ് ചേർത്ത് കൊടുക്കുക.
അതിലേക്ക് രണ്ട് ടീസ്പൂൺ ചില്ലി സോസ് ചേർത്ത് കൊടുക്കുക. ടീസ്പൂൺ വറ്റൽമുളക് ചതച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് പരത്തി എടുക്കുക. ശേഷം കറക്റ്റ് വട്ടത്തിൽ കിട്ടുന്നതിന് ഏതെങ്കിലും ഒരു പാത്രം ഉപയോഗിച്ചുകൊണ്ട് മുറിച്ചെടുക്കുക. ശേഷം ആദ്യത്തെ മുറിച്ചു വച്ചിരിക്കുന്ന മാവ് വട്ടത്തിലേക്ക് തയ്യാറാക്കി വെച്ച ഫില്ലിംഗ് വെച്ചു കൊടുക്കുക.
അതിനുമുകളിൽ മറ്റൊന്നു കൂടി വെച്ച് അരികെല്ലാം തന്നെ അമർത്തി കൊടുക്കുക. എല്ലാ പലഹാരവും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നല്ലതുപോലെ ചൂടായി വന്നതിനുശേഷം തയ്യാറാക്കിവെച്ച ഓരോ പലഹാരവും എണ്ണയിലേക്ക് ഇട്ട് നന്നായി പൊരിച്ചെടുക്കുക. രണ്ടുഭാഗവും ഒരു ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.