സദ്യയിലെ സ്പെഷ്യൽ രുചിയൂറും ഇഞ്ചി കറി വീട്ടിൽ ഇനി എളുപ്പത്തിൽ തയ്യാറാക്കാം. ഇതുമാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാൻ. | Special Tasty Injicurry

സദ്യയിൽ ഉണ്ടാകുന്ന സ്പെഷ്യൽ ആയ ഇഞ്ചി കറി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇതുപോലെ ഒരു ഇഞ്ചിക്കറി മാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 400 ഗ്രാം ഇഞ്ചി എടുത്ത് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞു എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് കൊടുത്ത് വറക്കുക.

ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. അടുത്തതായി അരക്കപ്പ് തേങ്ങാക്കൊത്ത് എടുത്ത് അതിൽ നിന്നും കാൽ കപ്പ് ഇതേ പാനിലേക്ക് നന്നായി വറുത്തെടുക്കുക. അതും ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക. ബാക്കിവരുന്ന തേങ്ങാക്കൊത്തും ഈ രീതിയിൽ തന്നെ വറുത്തെടുത്ത് മാറ്റിവയ്ക്കുക. ശേഷം ഇവ രണ്ടും ഇനി ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ വലിയ പൊടി, എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. പൊടി പച്ച മണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ പുള്ളി പിഴിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഇഞ്ചി കറിക്ക് ആവശ്യമായ മധുരത്തിന് ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക. പൊടിക്കാത്ത ശർക്കരയും ചേർത്തു കൊടുക്കാവുന്നതാണ്.

ശേഷം ഇഞ്ചി കറി തിളച്ചു എന്ന് തുടങ്ങുമ്പോൾ അതിലേക്ക് പൊളിച്ചു വെച്ചിരിക്കുന്ന ഇഞ്ചിയും ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം വറുത്ത് കോരി മാറ്റിവെച്ചിരിക്കുന്ന തേങ്ങാക്കൊത്തും ഇട്ടുകൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ കടുക് രണ്ട് വറ്റൽമുളക് ആവശ്യത്തിന് കറിവേപ്പില ഇട്ട് നന്നായി വറുത്തെടുക്കുക. അതിനുശേഷം ഇന്ത്യ കരയിലേക്ക് ഒഴിച്ചുകൊടുക്കുക. ശേഷം പാത്രം ഇറക്കി വയ്ക്കുക. വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *