കുടംപുളി ഇട്ട മീൻ കറി ആർക്കെങ്കിലും കഴിക്കാതിരിക്കാൻ സാധിക്കുമോ. അത്രയ്ക്ക് അധികമാണ് അതിന്റെ രുചി. എന്നാൽ കുടംപുളി ഭക്ഷണത്തിൽ രുചി കൂട്ടുന്നതിന് മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. കുടംപുളിയിൽ എട്ടു വരെ കുരുക്കളും മാംസളമായ ഭാഗവും ഉണ്ട്. ഈ രണ്ടു ഭാഗങ്ങളും ഔഷധഗുണമുള്ളവയാണ്. കുടംപുളിയുടെ ഗുണം പൊതുവേ മനസ്സിലാക്കിയിരിക്കുന്നത് യൂറോപ്യൻസ് ആണ്. കുടംപുളി ക്യാപ്സ്യൂൾ രൂപത്തിൽ ഇപ്പോൾ വിപണികളിൽ എല്ലാം തന്നെ ലഭ്യവുമാണ്.
കുടംപുളിയുടെ തോട് തന്നെയാണ് പ്രധാന ഉപയോഗം. കുടംപുളിയുടെ തോലിൽ അമ്ലങ്ങൾ ധാതുലവണങ്ങൾ മാംസ്യം കൊഴുപ്പ് അന്നജം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ആയുർവേദത്തിൽ കഫം അതിസാരം എന്നിവയ്ക്ക് ജാതിക്ക കൂട്ടി ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ വാദ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാക്കുന്ന മരുന്നുകളിൽ എല്ലാം തന്നെ കുടംപുളി ചേർക്കാറുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു.
മോണയ്ക്ക് ബലം ലഭിക്കുന്നതിന് കുടംപുളി വളരെ നല്ലതാണ്. കുടംപുളിയിട്ട തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് വളരെ നല്ലതാണ്. അതുപോലെ ചുണ്ട് കൈകാലുകൾ വിണ്ടുകീറുന്നത് തടയുന്നതിനും കുടംപുളിയുടെ വീത്തിൽ നിന്ന് എടുക്കുന്ന തൈലം ഉപയോഗിക്കുന്നു. മോണയിൽ നിന്ന് രക്തം വരുന്ന അവസ്ഥകൾ ഇതുവഴി ഇല്ലാതാക്കാം. അതുപോലെ കുത്തിനോവ് വേദന, വയറുവേദന എന്നിവയ്ക്കല്ല ഉപയോഗിക്കാറുണ്ട്. ത്വക്ക് രോഗങ്ങൾക്ക് കുടംപുളിയുടെ മേൽ തൊലി അരച്ച് പുരട്ടുന്നത് നല്ലതാണ്.
പ്രമേഹ രോഗികൾ ദിവസവും കുടംപുളി കഴിക്കുന്നത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കുടംപുളി ശീലമാക്കുക. കുടംപുളി ശരീരത്തിൽ മാറാത്ത വ്രണങ്ങൾക്ക് വളരെ നല്ല മരുന്നാണ്. കുടംപുളി വെള്ളത്തിലിട്ട് കുടിക്കുന്നത് വയറിനു വളരെ നല്ലതാണ്. ഇട ദഹന പ്രശ്നങ്ങൾക്കുള്ള വളരെ ഒന്നാന്തരം മരുന്നും കൂടിയാണ്. കുടംപുളിയുടെ ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കണ്ടു നോക്കുക.