ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം എല്ലാവരും ഗ്യാസ് അടുപ്പിൽ ചോറ് വയ്ക്കുന്നവർ ആയിരിക്കും ചിലർ മാത്രമായിരിക്കും വിറകടുപ്പിൽ ചോറ് വയ്ക്കുന്നത്. ഇനി ജോലി വളരെ എളുപ്പമാക്കും. ഗ്യാസ് ഓഫ് ആക്കിയിട്ട് ചോറ് വയ്ക്കുന്ന ഒരു സൂത്രം ചെയ്തു നോക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
അതിന് ആദ്യം തന്നെ ചോറ് വെക്കാൻ എടുക്കുന്ന അരി കുറച്ചുസമയം വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അരി പെട്ടെന്ന് വെന്ത് കിട്ടും. അതിനുശേഷം ഒരു പാത്രത്തിൽ വെള്ളം വെച്ച് അരിയിട്ട് നന്നായി തിളപ്പിക്കുക. അതേസമയം തന്നെ മറ്റൊരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. അരി തിളപ്പിക്കാൻ വെച്ച വെള്ളം നന്നായി തിളച്ചു വരുമ്പോൾ അടച്ച് തീ ഓഫ് ചെയ്യുക.
ശേഷം ഒരു കുക്കർ എടുക്കുക. അതിലേക്ക് തിളപ്പിക്കാൻ വെച്ച വെള്ളം മാത്രം ആദ്യം ഒഴിച്ചുകൊടുക്കുക. ശേഷം അതിലേക്ക് അരി തിളപ്പിക്കാൻ വെച്ച പാത്രം അടച്ച് ഇറക്കി വയ്ക്കുക. അടുത്തതായി കുക്കർ അടക്കുക. ഏതു കുക്കർ ഉപയോഗിച്ച് കൊണ്ടും ഇതുപോലെ ചെയ്യാവുന്നതാണ്. സാധാരണ കുക്കറിലും തെർമൽ കുക്കറിലും വളരെ എളുപ്പമായി ചെയ്യാം. ശേഷം ഒരു മണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ വയ്ക്കുക.
ഒരു മണിക്കൂർ കഴിഞ്ഞതിനു ശേഷം കുക്കർ തുറന്നു നോക്കുക. അരിയെല്ലാം തന്നെ നല്ലതുപോലെ വെന്ത് പാകമായിരിക്കുന്നത് കാണാം. ശേഷം വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് സാധാരണ രീതിയിൽ ചോറ് കഴിക്കാൻ ഉപയോഗിക്കാവുന്നതാണ്. എല്ലാ വീട്ടമ്മമാരും ഇതുപോലെ ചോറ് വെച്ച് നോക്കൂ. അരി തിളപ്പിച്ച് ചോറ് ആയി വെന്തു വരുന്നത് വരെയുള്ള ഗ്യാസ് ലഭിച്ചടുക്കം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.