വൈകുന്നേരം ചൂട് ചായയുടെ കൂടെ കഴിക്കാൻ ഒരു പലഹാരം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് വളരെയധികം ഇഷ്ടപ്പെടും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടുകൊടുക്കുക. ശേഷം അലിയിച്ച് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാക്കി എടുക്കുക. അതിനുശേഷം മൂന്നോ നാലോ ടീസ്പൂൺ വെള്ളം ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുത്ത് അലിയിച്ചെടുക്കുക.
പഞ്ചസാരയെല്ലാം അലിഞ്ഞു വന്നതിനുശേഷം അതിലേക്ക് രണ്ട് കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് രുചി കൂട്ടുന്നതിനായി അര ടീസ്പൂൺ ഏലക്കാപൊടിയും, അര ടീസ്പൂൺ ചെറിയ ജീരകപ്പൊടിയും ചേർത്തു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കുക. പഞ്ചസാരയും തേങ്ങയും നല്ലതുപോലെ യോജിച്ച ഭാഗമായതിനു ശേഷം ഇറക്കിവെച്ച് തണുക്കാനായി മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അരിപ്പൊടി എടുത്തു വയ്ക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കുറേശ്ശെയായി നല്ല ചൂട് വെള്ളം ചേർത്ത് കുഴച്ചെടുക്കുക. ഒരു തവികൊണ്ട് ആദ്യം ഇളക്കി യോജിപ്പിക്കുക അതിനുശേഷം കൈകൊണ്ട് കുഴയ്ക്കാൻ പാകമാകുമ്പോൾ കൈകൊണ്ട് ഒരു 10 മിനിറ്റ് കുഴച്ചെടുക്കുക ഇത് മാവ് വളരെ സോഫ്റ്റ് ആയി കിട്ടാൻ സഹായിക്കും. ഈ പലഹാരം രണ്ടു രീതിയിൽ തയ്യാറാക്കാം. ഒരു മാർഗ്ഗം പ്ലാവിലയിൽ കുമ്പിൽ കുത്തി തയ്യാറാക്കാം.
അല്ലെങ്കിൽ ഒരു കപ്പിൽ തയ്യാറാക്കാം. പ്ലാവിലയിൽ തയ്യാറാക്കുകയാണെങ്കിൽ. ഇലയിൽ ആദ്യം കുറച്ചു വെളിച്ചെണ്ണ പുരട്ടി കൊടുക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച മാവ് സേവനാഴിയിലേക്ക് പകർത്തി പ്ലാവിലയിലേക്ക് കുറച്ച് പിഴിഞ്ഞൊഴിക്കുക. അതിനുമുകളിൽ തയ്യാറാക്കി വെച്ച തേങ്ങയുടെ ഫീലിംഗ് വെച്ചു കൊടുക്കുക. അതിനു മുകളിൽ വീണ്ടും മാവ് പിഴിഞ്ഞൊഴിക്കുക. ഈ രീതിയിൽ എല്ലാം തയ്യാറാക്കി എടുക്കുക. അതിനുശേഷം ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം പാകമാകുമ്പോൾ ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.