ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാവരുടെ വീടുകളിലും ഗ്യാസ് അടുപ്പുകൾ ആയിരിക്കും ഉപയോഗിച്ച് വരുന്നത്. വിറകടുപ്പുകൾ ഉണ്ടായിരുന്നാൽ കൂടി അത് ഉപയോഗിക്കുന്നത് വളരെ കുറവായിരിക്കും. പാത്രങ്ങളെല്ലാം തന്നെ കരിഞ്ഞു വൃത്തികേട് ആകും എന്നുള്ളതുകൊണ്ട് കൂടുതൽ വീട്ടമ്മമാരും അടുപ്പിൽ ഭാഗം ചെയ്യുന്നതിന് മടി കാണിക്കാറുണ്ട്.
കരിപിടിച്ച പാത്രങ്ങൾ പിന്നീട് ഉരച്ച് വൃത്തിയാക്കുന്നതിനും ധാരാളം അധ്വാനം ആവശ്യമാണ്. എന്നാൽ ഇനി അത്തരത്തിലുള്ള പ്രശ്നങ്ങൾ വേണ്ട. ഇതുപോലെ ഒരു ടിപ്പ് ചെയ്യുകയാണെങ്കിൽ ഇനി ഏത് പാത്രം വേണമെങ്കിലും അടുപ്പിൽ ധൈര്യമായി വെക്കാം. പാത്രം കഴുകി പിടിക്കും എന്ന പേടി വേണ്ട. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.
ആദ്യം തന്നെ ഏതു പാത്രമാണോ അടുപ്പിൽ വയ്ക്കാൻ എടുക്കുന്നത് ആ പാത്രം എടുത്തു വയ്ക്കുക. അതിനുശേഷം അടുപ്പിൽ നിന്നും കുറച്ച് ചാരം എടുക്കുക. ഈ ചാരത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി അടുപ്പിൽ വയ്ക്കാൻ പോകുന്ന പാത്രത്തിന്റെ പുറംഭാഗത്തെല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. പുറംഭാഗം മുഴുവനായി തേച്ചു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്തതിനുശേഷം മാത്രം അടുപ്പിൽ വെച്ച് ഉപയോഗിക്കാം.
ഉപയോഗിച്ചതിനു ശേഷം ചാരം കഴുകി കളയുക. ഇപ്പോൾ നിങ്ങൾക്ക് കാണാൻ സാധിക്കും ഒരു തരി പോലും കരി പാത്രത്തിൽ ഉണ്ടായിരിക്കില്ല. ഈ രീതിയിൽ ഉപയോഗിച്ചുകൊണ്ട് ഏതു പാത്രം വേണമെങ്കിലും ഇതുപോലെ ചാരം തേച്ച് അടുപ്പിൽ ഉപയോഗിക്കാവുന്നതാണ്. ഗ്യാസ് തീർന്നു പോകുന്ന സന്ദർഭങ്ങളിൽ ഇനി ധൈര്യമായി വീട്ടമ്മമാർക്ക് അടുപ്പിൽ ഭക്ഷണം പാകം ചെയ്യാവുന്നതാണ്. എല്ലാവരും ഈ ടിപ്പ് ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.