ചോറ് കൊണ്ട് നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കാം. ഇതുപോലെ ഉണ്ടാക്കിയാൽ ഏതുനേരവും പുട്ട് സോഫ്റ്റ് ആയിരിക്കും. | Special Putt Recipe

ഏതുനേരവും കഴിക്കാൻ വളരെ രുചികരമായ പുട്ട് തയ്യാറാക്കാം. ചോറു കൊണ്ട് ഇതുപോലെ പുട്ട് തയ്യാറാക്കിയാൽ ഏതുനേരവും പുട്ട് സോഫ്റ്റ് ആയി തന്നെ ഇരിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക. അതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും ചേർക്കുക. ശേഷം ഒരു ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ ജീരകം ചേർക്കുക. ചുവന്നുള്ളിയും ജീരകവും പുട്ടിനെ നല്ല മണവും സ്വാദും കിട്ടാൻ വളരെയധികം നല്ലതാണ്. അതിനുശേഷം എല്ലാം ചേർത്ത് നല്ലതുപോലെ എടുക്കുക.

ഓരോ ചോറിന്റെയും വേവിനനുസരിച്ച് ആവശ്യമെങ്കിൽ അരിപ്പൊടി ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം പുട്ട് ഉണ്ടാക്കാം. അതിനായി ആദ്യം പുട്ടിന്റെ കുഴൽ എടുക്കുക. അതിലേക്ക് ആദ്യം തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. അതിനുമുകളിൽ ആയി പുട്ടുപൊടി ഇട്ടുകൊടുക്കുക. വീണ്ടും കൊടുക്കുക.

അതിനു മുകളിൽ പുട്ടുപൊടി ഇട്ടുകൊടുക്കുക. ഈ രീതിയിൽ പുട്ടിന്റെ കുഴൽ തയ്യാറാക്കി എടുക്കുക. അതിനുശേഷം പുട്ട് തയ്യാറാക്കുന്ന പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക. വെള്ളം തിളച്ച് ആവി വന്നു തുടങ്ങുമ്പോൾ തയ്യാറാക്കിയ പുട്ടിന്റെ കുഴൽ വച്ച് കൊടുക്കുക. ശേഷം ആവിയിൽ വേവിച്ചെടുക്കുക.

പുട്ടിന്റെ കുഴലിൽ നിന്ന് ആവി വന്ന് തുടങ്ങുമ്പോൾ വീണ്ടും ഒരു രണ്ടു മിനിറ്റ് അതുപോലെ തന്നെ വേവിക്കാൻ വയ്ക്കുക. അതിനുശേഷം പുറത്തെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വളരെ സോഫ്റ്റ് ആയ രുചികരമായ പുട്ട് ഇനി രീതിയിൽ തയ്യാറാക്കി നോക്കൂ. വളരെ എളുപ്പത്തിൽ ഇനി ഉണ്ടാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *