ഈ ചമ്മന്തിയുടെ കളർ കാണുമ്പോൾ തന്നെ വാരി തിന്നാൻ തോന്നുന്നുണ്ടോ. എന്നാൽ വീഡിയോ കണ്ട് ഇപ്പോൾ തന്നെ തയ്യാറാക്കൂ. | Tasty Side Dish

ഒരു അടിപൊളി മുളക് ചമ്മന്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. നല്ല ചൂട് ചോറിന്റെ കൂടെ ഇതുപോലെ ഒരു ചമ്മന്തി ഉണ്ടെങ്കിൽ ഇനി വേറെ എന്തുവേണം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

എണ്ണ ചൂടായി വരുമ്പോൾ ചമ്മന്തിക്ക് ആവശ്യമായ വറ്റൽ മുളക് ചേർത്തു കൊടുക്കുക. വറ്റൽമുളകിന്റെ നിറം ചെറുതായി മാറി വരുമ്പോൾ അതിലേക്ക് 20 ചുവന്നുള്ളി ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. ചുവന്നുള്ളി ചെറുതായി വഴന്നു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക.

ശേഷം വീണ്ടും നല്ലതുപോലെ വഴറ്റിയെടുക്കുക. ഉള്ളി ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളി ചെറിയ കഷണങ്ങളാക്കി ഇട്ടു കൊടുക്കുക. ശേഷം വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. എല്ലാം നല്ലതുപോലെ പാകമായതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പും രണ്ട് ടീസ്പൂൺ തേങ്ങ ചിരകിയതും ചേർത്ത് നന്നായി അരച്ചെടുക്കുക. തേങ്ങ ഒരുപാട് ചേർത്തു കൊടുക്കേണ്ട ആവശ്യമില. ചമ്മന്തി അരക്കുമ്പോൾ അതിലേക്ക് വെള്ളം ചേർക്കേണ്ടതില്ല. അരച്ചെടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *