ഇത് കിടിലൻ ഐഡിയ തന്നെ. കുക്കർ വിസിൽ വരുമ്പോൾ ഒരുതരി പോലും വെള്ളം പുറത്തു വരാതിരിക്കാൻ ഈ ട്രിക്ക് ചെയ്തു നോക്കൂ. | Easy Kitchen Tips

വേഗത്തിൽ പാചകം ചെയ്യുന്നതിന് എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് കുക്കർ. ഭക്ഷണം പെട്ടെന്ന് വെന്ത് കിട്ടുന്നതിനും രാവിലെ എളുപ്പത്തിൽ ചോറ് ഉണ്ടാക്കുന്നതിനും എല്ലാവരും ആശ്രയിക്കുന്നത് കുക്കറിനെ തന്നെയാണ്. എന്നാൽ കുക്കർ ഉപയോഗിക്കുന്നവർക്ക് അറിയാം അതിനകത്ത് വച്ചിരിക്കുന്ന ഭക്ഷണം പാകം ആകുമ്പോൾ വിസിൽ വരും. എന്നാൽ അതോടൊപ്പം തന്നെ ഉള്ളിലുള്ള വെള്ളം പുറത്തുവന്ന കുക്കർ ആകെ വൃത്തികേട് ആവുകയും ചെയ്യും. എന്നാൽ ഇനി അതുപോലുള്ള സാഹചര്യം ഒഴിവാക്കാം.

അതിനായി ചെയ്യേണ്ടത് കുക്കർ അടക്കുന്നതിനു മുൻപായി കുക്കറിനകത്ത് കൊള്ളുന്ന വലിപ്പത്തിലുള്ള ഒരു സ്പൂൺ ഇറക്കി വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വിസിൽ വരുമ്പോൾ ഒരു തരി പോലും വെള്ളം പുറത്തു പോകില്ല. എല്ലാ വീട്ടമ്മമാർക്ക് ഒന്ന് പരീക്ഷിച്ചു നോക്കാൻ മറക്കല്ലേ. അടുത്ത ഒരു ടിപ്പ് വീട്ടിലെ മാറാല ശല്യം ഇല്ലാതാക്കി വീട് വൃത്തിയാക്കി എടുക്കുന്നതിന് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു ലോഷൻ തയ്യാറാക്കാം.

അതിനായി ചെയ്യേണ്ടത് ഉപയോഗിച്ച് തൊലിയായിരിക്കുന്ന നാരങ്ങ എടുത്ത മിക്സിയിൽ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം അരിപ്പ കൊണ്ടുരിച്ച് അതിന്റെ നീര് മാത്രം എടുക്കുക. ശേഷം ഈ നാരങ്ങാനീരിലേക്ക് ആവശ്യത്തിന് വെള്ളമൊഴിക്കുക. കൂടാതെ മൂന്നോ നാലോ ടീസ്പൂൺ വിനാഗിരിയും ചേർത്തു കൊടുക്കുക. അതിനുശേഷം ഇളക്കി യോജിപ്പിക്കുക. വീട്ടിൽ മാറാല ഉള്ള ഭാഗങ്ങളെല്ലാം ആദ്യം വൃത്തിയാക്കിയതിനു ശേഷം ഒരു മടിയിൽ തുണി ചുറ്റി തയ്യാറാക്കിയ മിശ്രിതത്തിലേക്ക് മുക്കുക.

ശേഷം മാറാല വരുന്ന ചുമരിന്റെ ഭാഗങ്ങളിൽ എല്ലാം തന്നെ ഈ മിശ്രിതം നന്നായി തേച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ പിന്നീട് മാറാല വരുന്നത് ഒഴിവാക്കാൻ സാധിക്കും. അതുപോലെ തന്നെ സ്റ്റീൽ പാത്രങ്ങൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ പാത്രങ്ങൾ ഭംഗി പോകാറുണ്ട്. എന്നാൽ അതില്ലാതാക്കാൻ പാത്രങ്ങളെല്ലാം കുറച്ച് സമയം കഞ്ഞിവെള്ളത്തിൽ മുക്കി വയ്ക്കുക അതിനുശേഷം ഒരു ഉപയോഗിച്ച് വൃത്തിയാക്കുകയാണെങ്കിൽ പാത്രങ്ങളെല്ലാം പുതിയത് പോലെ വെട്ടി തിളങ്ങും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *