വൈകുന്നേരം നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ വളരെയധികം രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. ഇതിനായി ഒരു മുട്ട മാത്രം മതി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് വെള്ളം എടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ കൂടി ചേർക്കുക. വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് സേമിയ ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വേവിച്ച് എടുക്കുക.
അതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് അതിലെ വെള്ളമെല്ലാം മാറ്റി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് കാൽ കപ്പ് മൈദ പൊടിയും ചേർത്തു കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിനുശേഷം വേവിച്ചുവച്ചിരിക്കുന്ന സേമിയ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്തു കൊടുത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. എല്ലാം നല്ലതുപോലെ ഇളക്കി പാകം ആകുമ്പോൾ മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന സേമിയയുടെ മിക്സിയിൽ നിന്ന് ആവശ്യത്തിന് എടുത്ത ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ഓരോ ഉരുളകളും ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ചെറിയ തീയിൽ വെച്ച് നന്നായി മൊരിയിച്ച് എടുക്കുക. ഒരു ഭാഗം ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തിരിച്ചിട്ട് കൊടുക്കുക.. രണ്ടു ഭാഗവും പാകമാകുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.