പത്തിരി ഉണ്ടാക്കുന്നതിന് മാവ് കുഴക്കാതെയും പരത്താതെയും വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് വെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് രണ്ട് കപ്പ് വറുത്ത അരിപ്പൊടി ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഈ പാത്രം അടുപ്പിൽ വച്ച് ചെറിയ തീയിൽ ചൂടാക്കി എടുക്കുക.
വെള്ളമെല്ലാം വറ്റിയും മാവ് പാനലിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിനുശേഷം ഒരു തവി ഉപയോഗിച്ച് കൊണ്ട് അഞ്ചു മിനിറ്റ് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ചൂടാറി വരുമ്പോൾ വേണമെങ്കിൽ കൈ കൊണ്ട് കുഴച്ചെടുക്കാവുന്നതാണ്. അതിനുശേഷം പരത്തുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു പ്ലാസ്റ്റിക് ഷീറ്റ് വലിയ വട്ടത്തിൽ മുറിച്ചെടുക്കുക. ശേഷം വെളിച്ചെണ്ണ പുരട്ടി കൊടുക്കുക.
അതുകഴിഞ്ഞ് തയ്യാറാക്കിവെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ഓരോ ഉരുളകളും ഒരു പ്ലാസ്റ്റിക് ഷീറ്റിൽ വച്ചു കൊടുക്കുക. അതിനുശേഷം മറ്റ് പ്ലാസ്റ്റിക് ഷീറ്റ് അതിനു മുകളിൽ വച്ച് ആദ്യം കൈകൊണ്ട് ചെറുതായി അമർത്തി കൊടുക്കുക. അതിനുശേഷം ഒരു സ്റ്റീൽ പാത്രമോ അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്ലേറ്റോ എടുത്ത് അതിനുമുകളിൽ വച്ച് കൈകൊണ്ട് അമർത്തി കൊടുക്കുക.
ശേഷം എടുത്തു നോക്കുമ്പോൾ കൃത്യമായ ആകൃതിയിൽ തന്നെ പത്തിരി കിട്ടും. അതിനുശേഷം എല്ലാമാവും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി തയ്യാറാക്കിവെച്ച പത്തിരി ഇട്ടുകൊടുക്കുക. ഈ പത്തിരി വെന്തു വരുന്നതിന് അധികസമയം ആവശ്യമില്ല. വളരെ പെട്ടെന്ന് തന്നെ പത്തിരി പാകമായി കിട്ടുന്നതാണ്. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇനി എല്ലാവരും തന്നെ വളരെ എളുപ്പത്തിൽ ഈ രീതിയിൽ പത്തിരി ഉണ്ടാക്കിയെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.