വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് കുട്ടികൾക്കെല്ലാം വളരെ ഇഷ്ടപ്പെടുന്ന ഒരു വിഭവം തയ്യാറാക്കാം. വെണ്ടയ്ക്ക ഉപ്പേരി കറിവെച്ചും എല്ലാവരും കഴിച്ചു കാണും. എന്നാൽ വളരെ വ്യത്യസ്തമായ രീതിയിൽ വെണ്ടയ്ക്ക ഇനി വറുത്തു കഴിക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വെണ്ടയ്ക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നാലായി മുറിക്കുക. ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് മുറിക്കാവുന്നതുമാണ്.
അതിനുശേഷം ഒരു പാത്രത്തിൽ മുക്കാൽ കപ്പ് കടലമാവ് എടുത്തു വയ്ക്കുക. അതിലേക്ക് രണ്ടര ടീസ്പൂൺ അരിപ്പൊടി ചേർക്കുക. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ ഗരം മസാല പൊടി, അര ടീസ്പൂൺ ചാർട്ട് മസാല, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, രണ്ടു നുള്ള് അയമോദകം, അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്തു കൊടുക്കുക. അതിനുശേഷം വെണ്ടയ്ക്കയിലേക്ക് തയ്യാറാക്കിയ മസാല നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ഇതിലേക്ക് ആവശ്യമെങ്കിൽ മാത്രം കുറച്ചു വെള്ളം ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു 15 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. അതുകഴിഞ്ഞ് ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എന്നെ നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ച വെണ്ടയ്ക്ക ഓരോന്നായി ഇട്ടുകൊടുക്കുക. മീഡിയം ഫ്ലെയിമിൽ വെച്ച് നല്ലതുപോലെ വറുത്തെടുക്കുക. വെണ്ടയ്ക്ക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്ത് പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വെണ്ടയ്ക്ക ബാക്കി വരുമ്പോൾ എല്ലാവരും ഇതുപോലെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.