ബാത്റൂം വൃത്തിയാക്കുന്നതിനും വീട്ടിലെ തറ തുടയ്ക്കുന്നതിനും സുഗന്ധം പരത്തുന്ന നിരവധി സാധനങ്ങൾ വിപണിയിൽ നിന്ന് വാങ്ങുന്നവരാണ് നാമെല്ലാവരും. എന്നാൽ ഇനി അതിനായി ചിലവഴിക്കുന്ന പൈസ എടുത്തു വച്ചു കൊള്ളു. ഒരു കഷ്ടം ഇഞ്ചി കൊണ്ട് ബാത്റൂം ടൈലുകളും വീടും വൃത്തിയാക്കി എടുക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു വലിയ കഷണം ഇഞ്ചി എടുത്ത് ചെറുതായി അരിഞ്ഞു മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
ശേഷം അതിന്റെ നീര് മാത്രം പിഴിഞ്ഞ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം വെള്ള നിറത്തിലുള്ള കോൾഗേറ്റ് ഒരു സ്പൂൺ അളവിൽ ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ബാത്റൂം ക്ലീനിംഗിന് ഉപയോഗിക്കുമ്പോൾ കുറച്ചധികം പേസ്റ്റ് എടുക്കുക.
അതിനുശേഷം തറ തുടയ്ക്കാൻ ആണെങ്കിൽ തുടയ്ക്കാനായി ബക്കറ്റിൽ എടുക്കുന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഈ വെള്ളം ഉപയോഗിച്ചുകൊണ്ട് തറ തുടയ്ക്കാവുന്നതാണ്. അതുപോലെ തന്നെ ബാത്റൂം ടൈലുകൾ വൃത്തിയാക്കുന്നതിന് ഒരു തുണിയിൽ ഈ വെള്ളം പിഴിഞ്ഞെടുത്ത ബാത്റൂം ടൈലുകളിലേക്ക് നന്നായി തേച്ചു കൊടുക്കുക.
അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കാവുന്നതാണ്. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. അതുപോലെ തയ്യാറാക്കി വച്ച ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിൽ ആക്കി വയ്ക്കുകയാണെങ്കിൽ കിച്ചണിൽ പാചകം കഴിഞ്ഞതിനുശേഷം എല്ലാ ഭാഗത്തും സ്പ്രേ ചെയ്തു കൊടുത്ത് തുടച്ചെടുക്കുകയാണെങ്കിൽ പാറ്റയും ഈച്ചയും വരുന്നതി ഇല്ലാതാക്കാം. കൂടാതെ നല്ല സുഗന്ധവും ഉണ്ടായിരിക്കും. ഇനി എല്ലാവരും ഉപയോഗിച്ച് കൊണ്ട് വൃത്തിയാക്കാൻ നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.