തട്ടുകടകളിൽ കിട്ടുന്ന നല്ല മൊരിഞ്ഞ ഉള്ളിവട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. ഇനി ചായ തിളക്കുന്ന നേരം കൊണ്ട് വളരെ എളുപ്പത്തിൽ ഉള്ളിവട തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് സവാള ചെറുതായി കനം കുറച്ച് അരിഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക അതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക. ഇങ്ങനെ ചെയ്താൽ ഉള്ളി വളരെയധികം സോഫ്റ്റ് ആയി കിട്ടാൻ എളുപ്പമാണ്.
അതിലേക്ക് ആവശ്യത്തിന് മല്ലിയില ചെറുതായി അരിഞ്ഞത്, ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ വറ്റൽ മുളക് ചതച്ചത്, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ ഒരു കപ്പ് കടലമാവ് ചേർത്ത് കൊടുക്കുക. അതോടൊപ്പം രണ്ട് ടീസ്പൂൺ അരിപ്പൊടിയും ചേർത്തു കൊടുക്കുക അരിപ്പൊടി ചേർത്താൽ ഉള്ളിവട വളരെയധികം മൊരിഞ്ഞ ക്രിസ്പിയായി കിട്ടാൻ വളരെ നല്ലതാണ്. ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് ആവശ്യമെങ്കിൽ മാത്രം വെള്ളം കുറേശ്ശെ ചേർത്തുകൊടുത്ത ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് 100 ഗ്രാം പനീർ ഗ്രേറ്റ് ചെയ്തത് എടുത്തു വയ്ക്കുക അതോടൊപ്പം ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്. ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് അതിലേക്ക് ഒരു ടീസ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ വറ്റൽ മുളക് ചതച്ചത് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈകൊണ്ട് തിരുമ്മി യോജിപ്പിക്കുക. അതിനുശേഷം ചെറിയ ഉരുളകളായി എടുത്തു നീളത്തിൽ പരത്തി എടുക്കുക അതിനുശേഷം.
തയ്യാറാക്കിവെച്ച ഉള്ളി വടയുടെ മാവിൽ നിന്ന് ഉരുളകൾ ഉരുട്ടിയെടുത്ത് തയ്യാറാക്കിയ പനീറിന്റെ മിക്സ് അതിനു നടുവിലായി വെച്ച് പൊതിഞ്ഞെടുക്കുക. ശേഷം ഇഷ്ടത്തിനനുസരിച്ച് പരത്തി എടുക്കാവുന്നതാണ്. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ഉള്ളിവടയും ഇട്ടുകൊടുത്ത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.