വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് പനിക്കൂർക്ക. സാധാരണയായി ചെറിയ കുട്ടികളുള്ള വീടുകളിൽ ഒരു പനികൂർക്കയുടെ ചെടിയെങ്കിലും ഉണ്ടാകാതെ ഇരിക്കില്ല. നാട്ടുവൈദ്യത്തിൽ വളരെയധികം ഉപയോഗിക്കുന്ന ഒരു ചെടിയാണ് പനിക്കൂർക്ക. കുട്ടികളിൽ സാധാരണയായി പനി ചുമ ജലദോഷം എന്നിവ ഉണ്ടാകുമ്പോൾ പനികൂർക്കയുടെ ഇല വാട്ടിയെടുത്ത് അതിന്റെ നീര് തേനും ചേർത്ത് നൽകാവുന്നതാണ്. പ്രകൃതി തന്നെ നൽകിയിരിക്കുന്ന ഒരു ആന്റിബയോട്ടിക് ആണ് പനിക്കൂർക്ക.
ഇതിന്റെ ഇലകളിൽ വിറ്റാമിൻ എ യും സിയും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ കാഴ്ച വർധിപ്പിക്കുവാൻ വളരെ നല്ലതാണ്. ഇതിന്റെ നീര് ദിവസവും കഴിക്കുകയാണെങ്കിൽ സന്ധിവാതം പോലുള്ള രോഗങ്ങൾ പെട്ടെന്നില്ലാതാകും. ദിവസവും പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഈ വെള്ളം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൊടുക്കാം.
ഇത് പെട്ടെന്ന് ശരീരത്തിന് ഉണ്ടാകുന്ന അലർജികളിൽ നിന്നും നമുക്ക് സംരക്ഷണം നൽകുന്നു. കൂടാതെ ജലദോഷം തൊണ്ടവേദന ചുമ എന്നിവ ഉണ്ടാകുമ്പോൾ പനിക്കൂർക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ കുട്ടികൾക്ക് ദിവസവും പനികൂർക്കയുടെ ഇലവാട്ടിയ നീര് ഒന്നോ രണ്ടോ ടീസ്പൂൺ കൊടുക്കുന്നത് അവരുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
അതുപോലെ തന്നെ തൊണ്ടവേദന അനുഭവിക്കുന്നവർക്ക് മറ്റു മരുന്നുകൾ ഒന്നും കൂടാതെ വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ വൈദ്യം നോക്കാം. അതിനായി കുറച്ച് പനി കുറുകിയുടെ ഇല നന്നായി ചതച്ച് അതിന്റെ നീര് ഒരു പാത്രത്തിലേക്ക് എടുക്കുക. ആ നീരിലേക്ക് ഒരു നുള്ള് കായപ്പൊടി ചേർക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ തേനും ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇത് രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ടീസ്പൂൺ വീതം കുടിക്കുക. തൊണ്ടവേദന വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.