വൈകുന്നേരങ്ങളിൽ ചൂട് ചായക്കൊപ്പം കഴിക്കാൻ വളരെ രുചികരമായ ഒരു നാലുമണി പലഹാരം അവൽ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാം. ഈ ചായക്കടി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് വെള്ള അവൽ എടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അവൾ കുതിർന്നു വന്നതിനുശേഷം വെള്ളം പിഴിഞ്ഞെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിലേക്ക് 4 ടീസ്പൂൺ വറുത്ത അരിപ്പൊടി ചേർക്കുക. അതോടൊപ്പം തന്നെ 5 പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. രണ്ട് ടീസ്പൂൺ ഇഞ്ചി അരച്ചത് കൊടുക്കുക. കൂടാതെ അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു വലിയ സവാള ചെറിയ കഷണങ്ങളാക്കി പൊടി പൊടിയായി അരിഞ്ഞത് ചേർത്തു കൊടുക്കുക.
അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർക്കുക. അതോടൊപ്പം തന്നെ പുളിയില്ലാത്ത മൂന്ന് ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ അരിപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. ചപ്പാത്തി മാവിന്റെ പരുവത്തിൽ വേണം തയ്യാറാക്കി എടുക്കാൻ. അതിനുശേഷം ഒരു 10 മിനിറ്റ് അടച്ചു മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച മാവിൽ നിന്ന് ചെറിയ ഉരുളകൾ കൈകൊണ്ട് ഉരുട്ടിയെടുത്ത് ചൂടായി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ഓരോ ഉരുളകളും തിരിച്ചും മറിച്ചും ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വെക്കാം. വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഇതുപോലെ ഒരു നാലുമണി പലഹാരം എല്ലാവരും തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.