വീട് വൃത്തിയാക്കുന്നതിനായി പലതരത്തിലുള്ള സുഗന്ധം പരത്തുന്ന ലോഷനുകൾ വാങ്ങി ഉപയോഗിക്കുന്നവരാണ് നാം എല്ലാവരും. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. വീട്ടിൽ ഇരുമ്പാമ്പുളി ഉണ്ടെങ്കിൽ വീട്ടിലെ ഏതുതരം വൃത്തിയാക്കലും വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ സാധിക്കും. പാത്രങ്ങൾ ആയാലും ഫ്ലോർ ടൈലുകൾ ആയാലും ബാത്റൂം ടൈലുകൾ ആയാലും എളുപ്പത്തിൽ ഇനി വൃത്തിയാക്കി എടുക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യത്തിന് അനുസരിച്ച് ഇരുമ്പാമ്പിളി എടുക്കുക.
ശേഷം ഇതാ ഒരു മിക്സിയുടെ ജാർ ഇട്ട് കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ചെറുനാരങ്ങ പിന്നെ അതിന്റെ നീര് ചേർക്കുക അതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക അരയ്ക്കാൻ വേണ്ടി വെള്ളം ചേർക്കേണ്ട ആവശ്യമില്ല അതിനു ശേഷം ഒരു അരിപ്പ കൊണ്ട് അരിച്ചു ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഈ മിശ്രിതം ഉപയോഗിച്ചുകൊണ്ട് ഇനി ഏതുതരം വൃത്തിയാക്കലുകളും നടത്താം ആദ്യമായി ബാത്റൂമിലെ ടൈലുകൾ വൃത്തിയാക്കുന്നതിന് ഈ മിശ്രിതം ഒരു തുണിയിൽ എടുത്ത് ബാത്റൂമിലെ ചുമരുകളിലെ ടൈലുകളിൽ എല്ലാം തന്നെ നന്നായി തേച്ചുരച്ച് കളയുക.
ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും ഇതുപോലെ ചെയ്യുകയാണെങ്കിൽ ബാത്റൂം വെട്ടി തിളങ്ങാൻ ഇതുമാത്രം മതി. അതുപോലെ തന്നെ വീട്ടിൽ ദിവസേന ഉപയോഗിക്കുന്ന ബക്കറ്റുകളിൽ എല്ലാം ചെറിയ വഴുവഴുപ്പ് ഉണ്ടാകാറുള്ള സാധ്യതയുണ്ട്. അതില്ലാതാക്കാൻ ഈ പുളി വെള്ളം ഉപയോഗിച്ചുകൊണ്ട് ഉരച്ചു കഴുകിയെടുക്കുക. അതുപോലെ തന്നെ വാഷിംഗ് പേഴ്സണുകൾ വൃത്തിയാക്കുന്നതിന് ഈ മിശ്രിതം വാഷിംഗ് മെഷീന്റെ എല്ലാ ഭാഗങ്ങളിലും കുറച്ച് സമയം തേച്ചു വയ്ക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കഴുകി കളയുക.
ബാത്റൂമിലെയും വാഷിംഗ് കളിലേയും സ്റ്റീൽ പൈപ്പുകൾ വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ സ്റ്റീൽ പാത്രങ്ങളിലും അലുമിനിയം പാത്രങ്ങളിലും പറ്റി പിടിക്കുന്ന കരിഞ്ഞ പാടുകളും അഴുക്കുകളും ഇല്ലാതാക്കാൻ ഈ മിശ്രിതം ഉപയോഗിച്ച് തേച്ചുപിടിപ്പിച്ചതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കി എടുക്കുക വളരെ പെട്ടെന്ന് തന്നെ പാടുകൾ നീങ്ങി പോകുന്നത് കാണാൻ സാധിക്കും. എല്ലാ വീട്ടമ്മമാരും ഇരുമ്പം പുളി ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം ടിപ്പുകൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.