മുട്ടയുണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കാം നല്ല മസാലയിൽ വറുത്തെടുത്ത ഒരു മുട്ട ഫ്രൈ. എങ്ങനെയാണ് ഈ മുട്ട ഫ്രൈ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ചതച്ച വെളുത്തുള്ളി ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക.
വെളുത്തുള്ളി മൂത്ത വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തീ കുറച്ചു വെച്ച് ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക. അതോടൊപ്പം എരുവിന് ആവശ്യമായ മുളകുപൊടിയും ചേർത്ത് കൊടുക്കുക. ശേഷം പൊടിയുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട പകുതി മുറിച്ച് കൊടുക്കുക അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മുട്ടയിലേക്ക് മസാല എല്ലാം നല്ലതുപോലെ യോജിച്ച് വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ചെറിയ തീയിൽ വച്ചുകൊണ്ട് തന്നെ ഈ വിഭവം തയ്യാറാക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ മസാല എല്ലാം കരിഞ്ഞു പോകാൻ സാധ്യതയുണ്ട്. മുട്ട നന്നായി ഭപാകം ആകുമ്പോൾ പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്.
നല്ല ചൂട് ചോറിന്റെ കൂടെയോ അപ്പത്തിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ വളരെ നല്ല കോമ്പിനേഷൻ ആണ് ഈ മുട്ട റോസ്റ്റ്. മുട്ടയുണ്ടെങ്കിൽ എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. നിങ്ങളുടെ കയ്യിലുള്ള മുട്ടയുടെ അളവിനനുസരിച്ച് ചേർക്കുന്ന മസാലയുടെ അളവും പാകമാക്കുക. കുട്ടികൾക്ക് എല്ലാം ഇത് വളരെയധികം ഇഷ്ടപ്പെടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.