ബാക്കിവരുന്ന ചോറുകൊണ്ട് വളരെ രുചികരമായ വട ഉണ്ടാക്കിയെടുക്കാം. സാധാരണ ഉഴുന്ന് കൊണ്ട് ഉണ്ടാക്കുന്ന വടയുടെ അതേ രുചിയിൽ തന്നെ ഇതും തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് ഈ വട തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരുമിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് ചോറ് ചേർക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർക്കുക. പുളിയില്ലാത്ത തൈര് തന്നെ ചേർത്തു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക.
അരച്ചെടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു സവാള ചെറുതായി കനം കുറച്ച് അരിഞ്ഞത്. അതിലേക്ക് ഇരുവരെ ആവശ്യമായ പച്ചമുളക്. ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, കൂട്ടുന്നതിന് മല്ലിയില കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർക്കുക, അതിലേക്ക് അഞ്ച് ടീസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. ഇത് വട നന്നായി മൊരിഞ്ഞു വരാൻ സഹായിക്കും. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.
അതോടൊപ്പം കാൽ ടീസ്പൂൺ കായപ്പൊടി, എരുവിന് ആവശ്യത്തിന് കുരുമുളകുപൊടി, കാൽ ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിച്ച് എടുക്കുക. കുഴച്ചെടുക്കുമ്പോൾ ആവശ്യമെങ്കിൽ മാത്രം അരിപ്പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു അരമണിക്കൂർ അടച്ചു മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം തയ്യാറാക്കിവെച്ച മാവിലൊന്നും ചെറിയ ഉരുള ഉരുട്ടിയെടുത്ത് കയ്യിലേക്ക് വെച്ച് ചെറുതായി പരത്തി അതിന് നടുവിൽ ഒരു ഹാൾ ഇട്ടുകൊടുക്കുക. അതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം മീഡിയം ഫ്രെയ്മിൽ വെച്ച് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മുരിച്ചെടുക്കുക. വട പാകമാകുമ്പോൾ പകർത്തി വയ്ക്കുക. എല്ലാവടയും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.