സാധാരണയായി നമ്മൾ ചെറിയ ഇഡലിയാണ് ഉണ്ടാക്കാറുള്ളത് കഴിച്ചിട്ടും ഉള്ളത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ജമ്പോ ഇഡലി തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി എടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് ഉഴുന്ന് എടുക്കുക. ശേഷം കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അടുത്തതായി അര ഗ്ലാസ് അവൽ എടുത്ത് കുതിർത്തു വയ്ക്കുക. ഏതുതരം അവൽ വേണമെങ്കിലും ഉപയോഗിക്കാം.
അതിനുശേഷം നന്നായി കുതിർന്നു വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം പൊന്തി വരാനായി അടച്ച് മാറ്റിവെക്കുക. രാത്രിയാണ് മാവ് തയ്യാറാക്കുന്നത് എങ്കിൽ രാവിലെ ആകുമ്പോഴേക്കും നന്നായി പൊന്തി വരും. ഇല്ലെങ്കിൽ ആറോ ഏഴ് മണിക്കൂറും മതി. അതിനുശേഷം ഇഡലി തയ്യാറാക്കാൻ വലുപ്പമുള്ള ഒരു പാത്രം തന്നെ എടുക്കുക. അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് തേച്ച് പിടിപ്പിക്കുക.
അതിനുശേഷം തയ്യാറാക്കി വെച്ച മാവ് ഒഴിച്ചുകൊടുക്കുക. പത്രത്തിന്റെ കാൽഭാഗത്തോളം ഒഴിച്ചുകൊടുക്കുക. അതിനുശേഷം ആവിയിൽ അഞ്ചു മിനിറ്റ് വേവിച്ചെടുക്കുക. അതിനുശേഷം പാത്രത്തിൽ നിന്നും അടർത്തി മാറ്റിവെക്കുക. ഇതിലേക്ക് നല്ല കിടിലൻ കടലക്കറി ഉണ്ടെങ്കിൽ വളരെ നല്ല കോമ്പിനേഷനാണ്. അത് തയ്യാറാക്കാൻ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂൺ ഇഞ്ചി അരച്ചത്, മൂന്ന് പച്ചമുളക് ചേർത്തു നന്നായി വഴറ്റിയെടുക്കുക.
മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യമായ മുളകുപൊടി ചേർത്ത് മൂപ്പിക്കുക. ആ പൊടിയുടെ പച്ചമണം മാറി വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന കടല ചേർത്തു കൊടുക്കുക. ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കുക. അതേസമയം ജാറിലേക്ക് കുറച്ച് കടല വേവിച്ചതും അരക്കപ്പ് തേങ്ങ ചുരുങ്ങിയതും ഒരു ടീസ്പൂൺ പെരുംജീരകവും ചേർത്ത് നന്നായി അരയ്ക്കുക. കറിയിലേക്ക് ചേർത്തുകൊണ്ട് നന്നായി തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ പകർത്തി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.