രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയും വൈകുന്നേരം 4 മണി പലഹാരമായും കഴിക്കാൻ വളരെ രുചികരമായ ഒരു പലഹാരമാണ് കൊഴുക്കട്ട. ഏതുനേരവും സോഫ്റ്റ് ആയി തന്നെ ഇരിക്കുന്ന മധുരമൂറുന്ന കൊഴുക്കട്ട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ചേർക്കുക. അതിലേക്ക് മൂന്ന് കപ്പ് വെള്ളം ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.
കൂടാതെ കൊഴുക്കട്ട വളരെ സോഫ്റ്റ് ആയി ഇരിക്കുന്നതിന് ഒരു ടീസ്പൂൺ വെണ്ണയോ അല്ലെങ്കിൽ നെയ്യോ ചേർക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അരിപ്പൊടി നല്ലതുപോലെ വെന്ത് മാവ് പരുവമായി പാനിൽ നിന്ന് വിട്ടു വരുന്ന ആകുമ്പോൾ. ഇറക്കി വയ്ക്കുക. ശേഷം ചൂടാറാൻ മാറ്റി വെക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് ശർക്കര ഉരുക്കിയെടുക്കുക.
ശർക്കര ഉരുകി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ചുക്കുപൊടി ചേർക്കുക. അതിനുശേഷം ആവശ്യത്തിനനുസരിച്ച് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതിനുശേഷം തേങ്ങയും ശർക്കരയും നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക. ശർക്കര നല്ലതുപോലെ ഡ്രൈയായി വരുമ്പോൾ ഇറക്കി വയ്ക്കുക. അതിനുശേഷം തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് കയ്യിൽ വെച്ച് പരത്തിയെടുക്കുക .
അതിനുശേഷം തയ്യാറാക്കിവെച്ച ഫില്ലിംഗ് അതിനു നടുവിലായി വെച്ച് എടുക്കുക ശേഷം കൈകൊണ്ട് ചെറുതായി ഉരുട്ടി എടുക്കുക. എല്ലാമാവും ഈ രീതിയിൽ തയ്യാറാക്കിയെടുക്കുക അതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കി ആവി വരുമ്പോൾ ഒരു തട്ട് വെച്ച് കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച ഓരോ കൊഴുക്കട്ടയും അതിനുമുകളിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക. നന്നായി വെന്തു വരുമ്പോൾ ഇറക്കി വയ്ക്കുക. രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.