രാവിലെ ബ്രേക്ക്ഫാസ്റ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ ഒരു എളുപ്പമാർഗം നോക്കാം. കുക്കർ ഉപയോഗിച്ച് കൊണ്ട് മാവ് പൊന്തി വരാൻ കാത്തിരിക്കാതെ വളരെ എളുപ്പത്തിൽ തന്നെ പാലപ്പം ഉണ്ടാക്കുന്ന മാർഗ്ഗം എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് പച്ചരി എടുത്ത് വയ്ക്കുക. നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് അര ടീസ്പൂൺ യീസ്റ്റ് എടുത്ത് വെള്ളത്തിൽ ഇട്ട് വയ്ക്കുക.അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കുക. അരി കുതിർന്നതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക അതിലേക്ക് ഈസ്റ്റ് ചേർക്കുക. അതോടൊപ്പം അര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. കൂടാതെ അര കപ്പ് തേങ്ങയും ചേർക്കുക.
തേങ്ങയ്ക്ക് പകരമായി അരക്കപ്പ് അവൽ ചേർത്തു കൊടുക്കുകയും ചെയ്യാം. ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു കുക്കർ എടുത്ത് അതിലേക്ക് കാൽഭാഗം ചൂടുവെള്ളം ഒഴിക്കുക. ശേഷം അരച്ചു വച്ചിരിക്കുന്ന മാവിന്റെ പാത്രം ഇതിലേക്ക് ഇറക്കി വയ്ക്കുക.
ശേഷം കുക്കർ അടച്ചു വയ്ക്കുക. വെറും 10 മിനിറ്റു കൊണ്ട് തന്നെ മാവ് റെഡിയായി കിട്ടും. മാവ് തയ്യാറായതിനു ശേഷം അപ്പം ഉണ്ടാക്കുന്ന പാൻ ചൂടാക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് മാവ് ചേർത്ത് അപ്പം തയ്യാറാക്കി എടുക്കുക. അങ്ങനെ എല്ലാവരും രാവിലെ ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ അപ്പം ഉണ്ടാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.