മഴക്കാലം ആകുമ്പോഴും ഈർപ്പമുള്ള സ്ഥലങ്ങളിലും സവാള വെക്കുമ്പോൾ പെട്ടെന്ന് തന്നെ ചീഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ സവാളയിൽ ഇത്തരം നിറം വരാനും സാധ്യത കൂടുതലാണ്. എന്നാൽ ഇനി അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാം. സവാള ആയാലും ചെറിയ ഉള്ളി ആയാലും കേടു വരാതെ സൂക്ഷിക്കുന്നതിന് വീട്ടിൽ തന്നെ എളുപ്പമാർഗം ഉണ്ട്. ഗ്യാസ് ഉപയോഗിച്ച് കഴിഞ്ഞാലും അടുത്ത് ഉപയോഗിച്ചു കഴിഞ്ഞാലും അടുപ്പിന് ചുറ്റുമായി സവാളയും ചെറിയ ഉള്ളിയും നിരത്തി വയ്ക്കുക.
അതിന്റെ ചൂട് കൊണ്ട് സവാളയിലും ചെറിയ ഉള്ളിയിലും ഉള്ള ഈർപ്പം എല്ലാം ഇല്ലാതായി ചീഞ്ഞു പോകാതെ കേടുകൂടാതെയും കുറെ നാൾ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. അതുപോലെ തന്നെയാണ് ഉരുളൻകിഴങ്ങും ഈ രീതിയിൽ ചെയ്താൽ ചീഞ്ഞു പോകാതെ സൂക്ഷിക്കാം. അടുത്ത ഒരു മാർഗ്ഗം നല്ല വെയിലുള്ള സമയത്ത് സവാളയും ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചൂട് കൊള്ളിക്കുക. ഇങ്ങനെ ചെയ്താലും പെട്ടെന്ന് ചീഞ്ഞു പോകാതെ സൂക്ഷിക്കാം.
അടുത്തതായി വീട്ടിൽ മീൻ വറക്കുമ്പോൾ പുറത്ത് ഹോട്ടലിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ ഉണ്ടാക്കിയെടുക്കാൻ എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ടു നുള്ള് കുരുമുളകുപൊടിയും രണ്ടു നുള്ള് ഗരം മസാലയും ഇട്ട് അതിനു മുകളിൽ കറിവേപ്പില വച്ചു കൊടുക്കുക അതിനുമുകളിൽ മസാല പുരട്ടിയ മീൻ വെച്ച് നല്ലതുപോലെ പൊരിച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ മീൻ വേറെ ലെവൽ രുചിയായിരിക്കും. അതുപോലെ തന്നെ അരിയിൽ പ്രാണികൾ വരാതിരിക്കാൻ ഒന്നോ രണ്ടോ വറ്റൽ മുളക് അരി സൂക്ഷിക്കുന്ന പാത്രത്തിൽ വച്ച് കൊടുക്കുക.
ഇങ്ങനെ ചെയ്താൽ പ്രാണികൾ വരുന്നത് തടയാൻ സാധിക്കും. കൂടാതെ ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്ന വീട്ടമ്മമാർ ബർണറുകൾ ഇടയ്ക്കിടെ നന്നായി വൃത്തിയാക്കുകയും ഗ്യാസിന്റെയും പൈപ്പുകൾ കൃത്യമായി പരിശോധിക്കുകയും ചെയ്യുക ഗ്യാസിലാപിക്കാനുള്ള എളുപ്പവഴികൾ ആണ് അവയെല്ലാം. അതുപോലെ പാത്രങ്ങളിൽ ഉണ്ടാകുന്ന കറകൾ ഇല്ലാതാക്കാൻ കുറച്ച് ഉപ്പും ബേക്കിംഗ് സോഡയും പാത്രം കഴുകുന്ന സോപ്പ് ഇട്ടുകൊടുത്ത് കഴുകിയെടുക്കുക. അഴുക്കുകൾ പെട്ടെന്ന് അടർന്നു പോരാൻ ഇത് സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.