ദോശ എന്നും ഒരുപോലെ കഴിക്കാതെ വ്യത്യസ്തമായ രുചിയിലും രൂപത്തിലും വളരെ എളുപ്പത്തിൽ ഒരു ദോശ തയ്യാറാക്കി എടുക്കാം. ഈ ദോശ വളരെയധികം ഹെൽത്തി ആയതുമാണ്. ഇതിനായി നമുക്ക് ആവശ്യമുള്ളത് ചെറുപയർ ആണ്. അതിനായി ആദ്യം തന്നെ ഒരു കപ്പ് ചെറുപയർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതുപോലെ തന്നെ ഒരു ടീസ്പൂൺ ഉലുവയും വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് വച്ചിരിക്കുന്ന ഉലുവയും ചെറുപയറും ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി, ഒരു വലിയ പച്ചമുളക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം ദോശ ഉണ്ടാക്കാവുന്നതാണ്.
ഉലുവയും ചെറുപയറും ആയതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങളാണ്. പ്രമേഹ രോഗമുള്ളവർക്ക് കൊടുക്കാൻ പറ്റിയ വളരെ ആരോഗ്യപ്രദമായ ഒരു ദോശയാണ് ഇത്. രാവിലെ ഇതുപോലെ ഒരു ദോശ കഴിക്കുകയാണെങ്കിൽ ഒരു ദിവസം മുഴുവൻ വേണ്ട ആരോഗ്യം ഇതിലൂടെ ലഭിക്കുന്നു. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിനു നെയ്യോ വെളിച്ചെണ്ണയോ പുരട്ടി കൊടുക്കുക.
അതിനുശേഷം ആവശ്യത്തിന് മാവെടുത്ത് പാനിലേക്ക് ഒഴിക്കുക. അതിനുശേഷം പരത്തിക്കൊടുത്ത് ദോശ വേവിച്ചെടുക്കുക. നന്നായി വെന്തു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. തയ്യാറാക്കിയ എല്ലാ മാവും ഇതുപോലെ ഉണ്ടാക്കിയെടുക്കുക. രാവിലെയും രാത്രിയും ഒരുപോലെ കഴിക്കാൻ വളരെ രുചികരമായ ഈ ദോശ എല്ലാവരും തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.