അരി കുതിർക്കാതെയും അരക്കാതെയും വളരെ എളുപ്പത്തിൽ ഒരു വട്ടയപ്പം തയ്യാറാക്കി എടുക്കാം. വെറും അരമണിക്കൂർ മതി ഇതുപോലെ ഒരു സോഫ്റ്റ് തയ്യാറാക്കാൻ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കുക. ഞാൻ ഒട്ടും തന്നെ തരിയില്ലാത്ത അരിപ്പൊടി വേണം എടുക്കേണ്ടത്. ശേഷം അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം തന്നെ കാൽ കപ്പ് അവൽ നനച്ചത് ചേർത്ത് കൊടുക്കുക. അവൽ തിരഞ്ഞെടുക്കുമ്പോൾ വെള്ള അവൽ തന്നെ എടുക്കുക. എങ്കിൽ മാത്രമേ വെള്ള നിറത്തിലുള്ള വട്ടയപ്പം കിട്ടുകയുള്ളൂ. ഇതിനു പകരമായി ചോറ് ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. അതിനുശേഷം കാൽ ടീസ്പൂൺ ഈസ്റ്റ് ചേർത്തുകൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് കൊടുക്കുക.
അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ചെറിയ ചൂടുവെള്ളം എടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവെക്കുക.
അരമണിക്കൂറിന് ശേഷം നോക്കുമ്പോൾ മാവ് നന്നായി പതഞ്ഞു പൊന്തി വരുന്നതു കാണാം. അതിനുശേഷം വട്ടയപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ തടവി കൊടുക്കുക. ശേഷം പാത്രത്തിന്റെ പകുതിയോളം മാവ് ഒഴിക്കുക. അതിനുശേഷം ആവിയിൽ എട്ടോ പത്തോ മിനിറ്റ് നന്നായി വേവിച്ചെടുക്കുക. അതിനുശേഷം ചൂടാറിക്കഴിഞ്ഞ് പാത്രത്തിൽ നിന്നും അടർത്തി മാറ്റിവയ്ക്കുക. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.