വൈകുന്നേരങ്ങളിൽ ചൂട് ചായയുടെ കൂടെ കഴിക്കാൻ വളരെയധികം രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം. ഇത് ഉണ്ടാക്കാൻ ആയി റവയും രണ്ടു ഉരുളൻ കിഴങ്ങും മാത്രം മതി. ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ടു ഉരുളൻ കിഴങ്ങ് നല്ലതുപോലെ പുഴുങ്ങി തോല് കളഞ്ഞ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അത് നല്ലതുപോലെ ഉടച്ചു വയ്ക്കുക. അടുത്തായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് റവ ഇട്ടുകൊടുക്കുക.
അതിലേക്ക് ഒരു കപ്പ് വെള്ളവും ചേർത്തുകൊടുത്ത നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. റവയും വെള്ളവും ചേർന്ന് നന്നായി വെന്തു കഴിയുമ്പോൾ ഉടച്ചുവെച്ച ഉരുളൻ കിഴങ്ങിലേക്ക് ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. കൂടാതെ ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകം. രണ്ട് ടീസ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. അതിനുശേഷം കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
മാവ് പാകമായതിനു ശേഷം ഒരു അഞ്ചു മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകൾ എടുത്ത് നീളത്തിൽ പരത്തുക. അതിനുശേഷം വട്ടം ആകൃതിയിൽ തയ്യാറാക്കുക. ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക വെളിച്ചെണ്ണയ്ക്ക് പകരമായി ഓയിൽ ഒഴിച് കൊടുക്കുകയും ചെയ്യാം.
എണ്ണ നല്ലതുപോലെ ചൂടാകുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോന്നും ഇട്ടുകൊടുത്ത് നല്ലതുപോലെ മൊരിയിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പാത്രത്തിൽ നിന്ന് എടുത്തു മാറ്റാവുന്നതാണ്. നല്ല ചൂട് ചായയുടെ കൂടെ കഴിക്കാൻ ഇതുപോലെ ഒരു വിഭവം വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കുക. ഇതുപോലെ ഒരു വിഭവം ഇന്ന് തന്നെ എല്ലാവരും ഉണ്ടാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.