ചിക്കൻ 65 പോലും ഇതിന്റെ മുൻപിൽ തോറ്റു പോകും. ഇതുപോലെ ഉണ്ടാക്കിയാൽ ഇനി പാത്രം കാലിയാകുന്ന വഴി അറിയില്ല. | Tasty Soya Recipe

സോയ ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കാം. ചിക്കൻ 65 ന്റെ അതേ രുചിയിൽ സോയ 65 തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക വെള്ളം നന്നായി തിളച്ചു വരുമ്പോൾ എടുത്തു വച്ചിരിക്കുന്ന സോയ ചേർത്ത് കൊടുത്ത് വേവിക്കുക നന്നായി വെന്തു കഴിഞ്ഞതിനു ശേഷം സാധാരണ വെള്ളത്തിലേക്ക് പകർത്തി മൂന്നോ നാലോ പ്രാവശ്യം നന്നായി കഴുകി പിഴിഞ്ഞ് മാറ്റി വയ്ക്കുക.

അടുത്തതായി ഒരു പാത്രം എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി, രണ്ടു നുള്ള് മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല പൊടി, അര ടീസ്പൂൺ പെരുംജീരകപ്പൊടി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ ചിക്കൻ മസാല, കാൽ ടീസ്പൂൺ ചെറു ജീരകപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒന്നര ടീസ്പൂൺ നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, മൂന്ന് ടീസ്പൂൺ കോൺഫ്ലവർ ചേർത്തു കൊടുക്കുക .

ഇത് സോയ നല്ല മൊരിഞ്ഞുകിട്ടാനും കഴിക്കാൻ ഒരുചിക്കും നല്ലതാണ്.കൂടാതെ ഒരു ടീസ്പൂൺ അരിപ്പൊടിയും ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഓയിലും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് മസാല തയ്യാറാക്കുക. ശേഷം വേവിച്ചു വച്ചിരിക്കുന്ന സോയ ഇതിലേക്ക് ഇട്ടുകൊടുത്ത് കൈകൊണ്ട് മസാല നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ശേഷം കുറച്ചു കറിവേപ്പില നുറുക്കിയത് ഇട്ട് നല്ലതുപോലെ ഇളക്കി അടച്ചു മാറ്റി വയ്ക്കുക.

അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഇതുപോലെ അടച്ചു മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ മസാല പുരട്ടി വച്ചിരിക്കുന്ന സോയാബീൻ ഓരോന്നായി ഇട്ടുകൊടുത്ത് വറുത്തെടുക്കുക. ഒരു മീഡിയം ഫ്ലെയിമിൽ സോയാബീൻ വറുത്തെടുക്കുക. അതിനുശേഷം നന്നായി മൊരിഞ്ഞു വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *