എല്ലാ വീടുകളിലും ബ്രേക്ഫാസ്റ്റിന് പുട്ട് ഒരു പ്രധാന വിഭവമായി ഉണ്ടാക്കുന്ന വീട്ടമ്മമാർ ഉണ്ടാകും. പുട്ട് കഴിച്ചാൽ ബാക്കിവരുന്ന ഒരു കഷണം ആയാലും അത് വെറുതെ കളയാതെ പുതിയൊരു വിഭവം തയ്യാറാക്കാം. ഇതുപോലെ ഒരു വിഭവം നിങ്ങൾ ചിന്തിച്ചു കാണില്ല. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ബാക്കിവരുന്ന പുട്ട് ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് പാൽ എടുക്കുക.
കൂടാതെ ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. ശേഷം പൊടിച്ചു വച്ചിരിക്കുന്ന പുട്ടുപൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു തവി ഉപയോഗിച്ച് കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. പാലെല്ലാം വറ്റി ഒരു മാവ് പരുവത്തിൽ ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് തണുക്കാനായി മാറ്റിവയ്ക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ കാൽ കപ്പ് പഞ്ചസാര ചേർക്കുക. അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി അലിയിച്ച് എടുക്കുക.
പഞ്ചസാര നല്ലതുപോലെ അലിഞ്ഞു വരുമ്പോൾ ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. അതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് കൊടുക്കുക. നന്നായി തിളപ്പിക്കുക. പഞ്ചസാര നല്ലതുപോലെ തിളച്ച് ഒറ്റ നൂൽപരുവം ആകുമ്പോൾ തീ ഓഫ് ചെയ്യുക. അടുത്തതായി തണുക്കാനായി മാറ്റിവെച്ചിരിക്കുന്ന പുട്ടുപൊടിയുടെ മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൊടുക്കുക.
ഓയിൽ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച ഓരോ ഉരുളകളും ഇട്ടുകൊടുത്ത് ചെറിയ ഗോൾഡൻ ബ്രോ നിറമാകുന്നതുവരെ നന്നായി വറുത്തെടുക്കുക. അതിനുശേഷം തണുക്കാനായി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. പകുതി ചൂടാറിയതിനു ശേഷം തയ്യാറാക്കി വെച്ചാൽ പഞ്ചസാര ലായനിയിലേക്ക് ഇട്ടുവയ്ക്കുക. രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞ് നല്ല അടിപൊളി ഗുലാബ് ജാം എല്ലാവർക്കും കഴിക്കാം. ഇന്നുതന്നെ ഉണ്ടാക്കി നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.