ചപ്പാത്തി സോഫ്റ്റ്‌ ആക്കും ചെയ്യാം പന്തു പോലെ വീർപ്പിക്കുകയും ചെയ്യാം. കൊള്ളാലോ ഈ ടിപ്പ്.. | Making Of Chappathi

ചപ്പാത്തി എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒരു ഭക്ഷണമാണ്. ഏതു നേരമായാലും ചപ്പാത്തി കഴിക്കാൻ താല്പര്യമുള്ളവർ ഉണ്ടാകും. എന്നാൽ ചപ്പാത്തി നല്ല സോഫ്റ്റ് ആയാൽ മാത്രമേ കഴിക്കുന്നതിന്റെ രുചി ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ ചപ്പാത്തി വളരെ സോഫ്റ്റ് ആയി കിട്ടാനും അതുപോലെ നന്നായി വീർത്തു വരുന്നതിനായും എങ്ങനെയാണ് ചപ്പാത്തി മാവ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക.

അതിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു കപ്പ് വെള്ളം കുറേശ്ശെയായി ചേർത്തു കൊടുത്ത് ചപ്പാത്തി മാവ് കുഴച്ചെടുക്കുക. മാവ് കുഴച്ച് എടുത്തതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഓയിലോ വെളിച്ചെണ്ണയോ ചേർത്തു കൊടുത്ത് വീണ്ടും നന്നായി കുഴച്ചെടുക്കുക. ഒരു 10 മിനിറ്റ് എങ്കിലും കൈകൊണ്ട് നന്നായി തന്നെ കുഴച്ചെടുക്കുക.

അതിനുശേഷം ഒരു 15 മിനിറ്റ് മാവ് അടച്ചു മാറ്റി വെക്കുക. അതോടൊപ്പം തന്നെ മാവിനു മുകളിലായി കുറച്ച് എണ്ണ തടവി കൊടുക്കുക. അതിനുശേഷം മാവിൽ നിന്നും ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ചപ്പാത്തി പരത്തി എടുക്കുക. പരത്തുമ്പോൾ ആവശ്യത്തിന് ഗോതമ്പ് പൊടി ഉപയോഗിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഉണ്ടാക്കിവെച്ച ചപ്പാത്തി ഓരോന്നായി ഇട്ടുകൊടുത്ത് ചുട്ടെടുക്കുക.

ചുട്ടെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം തീ മീഡിയം ഫ്ലെയിമിൽ വെച്ചിരിക്കണം. അതിനുശേഷം ചപ്പാത്തി തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. ചപ്പാത്തി വെന്തു വരുമ്പോൾ തന്നെ പൊന്തി വരുന്നത് കാണാൻ സാധിക്കും. ചപ്പാത്തിയിലേക്ക് നല്ല കോമ്പിനേഷൻ ആയി വെജിറ്റബിൾ കുറുമയോ ചിക്കൻ കറിയോ ഉണ്ടാക്കാവുന്നതാണ്. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *