ഇടിയപ്പം എല്ലാവർക്കും ഇഷ്ടമുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ആണ്. ഇടിയപ്പം ഉണ്ടാക്കുന്നതിന് മാവ് ഇനി കൈകൊണ്ട് പരത്തുകയോ വേണ്ട. പാചകം തുടങ്ങുന്ന തുടക്കക്കാർക്ക് ഉണ്ടാക്കാൻ വളരെയധികം എളുപ്പമുള്ള ഒരു റെസിപ്പിയാണ് ഇത്. എങ്ങനെയാണ് ഇടിയപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് അരിപ്പൊടിയെടുക്കുക. ശേഷം അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒപ്പം തന്നെ കട്ടകളില്ലാതെ ഇളക്കി കൊടുക്കുക.അതിനുശേഷം ആ പാത്രം അടുപ്പിൽ വച്ച് ചൂടാക്കുക. ഒരു മീഡിയം ഫ്ലെയിമിൽ വെച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക. കൈവിടാതെ തന്നെ ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കുക. വെള്ളമെല്ലാം വറ്റി മാവ് നന്നായി കുഴഞ്ഞു പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ പാത്രം ഇറക്കി വയ്ക്കുക.
അതിനുശേഷം തവി ഉപയോഗിച്ചുകൊണ്ട് തന്നെ നന്നായി ഇളക്കി കൊടുക്കുക. മാവ് തയ്യാറായതിനുശേഷം അതിൽ നിന്നും കുറേശ്ശെയായി എടുത്ത് സേവനാഴിയിലേക്ക് ഇടുക. അതിനുശേഷം ഇടിയപ്പം ഉണ്ടാക്കുക. ഇഡലിത്തട്ടിൽ ആണ് ഇടിയപ്പം ഉണ്ടാക്കുന്നത് എങ്കിൽ ആദ്യം കുറച്ച് തേങ്ങ ചിരകിയത് അതിനു മുകളിലേക്ക് ഇടിയപ്പത്തിന്റെ മാവ് പിഴിഞ്ഞ് ഒഴിക്കുക ശേഷം വീണ്ടും കുറച്ച് തേങ്ങയിട്ടു അതിനുമുകളിൽ മാവ് പിഴിഞ്ഞ് ഒഴിക്കുക.
ഈ രീതിയിൽ ഇടിയപ്പം തയ്യാറാക്കി ആവിയിൽ ഒരു അഞ്ചു മിനിറ്റ് വേവിച്ചെടുക്കുക. ഇങ്ങനെയല്ലെങ്കിൽ ഒരു ഇലയിൽ വട്ടത്തിൽ മാവ് പിഴിഞ്ഞ് ഒഴിച്ച് ആവിയിൽ വേവിച്ചും ഇടിയപ്പം തയ്യാറാക്കാം. ഈ രീതിയിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് ഇടിയപ്പം കൈ തൊടാതെ ഉണ്ടാക്കിയെടുക്കാം. ഇന്ന് തന്നെ എല്ലാവരും ഈ രീതിയിൽ ഇടിയപ്പം ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.