പൊറോട്ട ഉണ്ടാക്കാൻ ഇനി വളരെയധികം എളുപ്പമാണ് മാവ് കുഴയ്ക്കുകയോ പരത്തുകയും അടിക്കുകയോ വേണ്ട. വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന മാവ് കോരിയൊഴിച്ച് ഒരു പൊറോട്ട തയ്യാറാക്കാം. ഈ പൊറോട്ട എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ എടുക്കുക അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവ് തയ്യാറാക്കുന്നതിനേക്കാൾ കുറച്ച് ലൂസ് ആയി തയ്യാറാക്കുക. ഒട്ടും തന്നെ കട്ടകൾ ഇല്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ്.
മാവ് തയ്യാറായി. ഇനി എങ്ങനെയാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി നമ്മൾക്ക് ഒരു പ്ലാസ്റ്റിക് കവർ ആവശ്യമുണ്ട്. അതില്ലെങ്കിൽ പൈപ്പിൻ ബാഗ് ഉപയോഗിച്ചാലും മതി. അതിനുശേഷം തയ്യാറാക്കി വെച്ച മാവ് അതിലേക്കു ഒഴിച്ച് കൊടുക്കുക. അതിനുശേഷം അതിന്റെ മൂലഭാഗം ചെറുതായി മുറിച്ചെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ഞാൻ നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ച മാവ് ഒഴിച്ചുകൊടുക്കുക.
വട്ടത്തിൽ ചിറ്റിച്ചു കൊടുത്ത് പൊറോട്ട തയ്യാറാക്കിയെടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. അതിനുശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. എല്ലാമാവും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. ഇതിനു കോമ്പിനേഷൻ ആയി ചിക്കൻ കറിയുണ്ടെങ്കിൽ വളരെ നല്ലത്. ഇനി ഈ രീതിയിൽ എല്ലാവരും പൊറോട്ട തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.