ഉച്ചയ്ക്ക് നല്ല ചൂട് ചോറിന്റെ കൂടെ ഉണക്കചെമ്മീൻ വറുത്തത് ഉണ്ടെങ്കിൽ വേറെ കറികളുടെ ആവശ്യമില്ല. ഈ ഉണക്ക ചെമ്മീൻ വറുത്തത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഉണക്കച്ചെമ്മീൻ എടുത്ത് അതിന്റെ തല കളഞ്ഞ വൃത്തിയാക്കി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ എടുത്തു വച്ചിരിക്കുന്ന ഉണക്കച്ചെമ്മീൻ ചേർത്ത് വറുത്തെടുക്കുക. ചെമ്മീൻ നല്ലതുപോലെ വറുത്തുവന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിനുശേഷം അതേ എണ്ണയിലേക്ക് പത്തോ പതിനഞ്ചോ ചെറിയ ചുവന്നുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റി എടുക്കുക. ഉള്ളി പകുതി വഴന്നു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക.
അതിനുശേഷം അര ടീസ്പൂൺ ചതച്ച മുളക് ചേർത്തു കൊടുക്കുക. മുളകിന്റെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക. ശേഷം പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. അതുകഴിഞ്ഞ് വറുത്തു വച്ചിരിക്കുന്ന ഉണക്ക ചെമ്മീൻ ചേർത്തു കൊടുക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് വേണമെങ്കിൽ ചേർത്ത് കൊടുക്കുക. അതിനുശേഷം ചെമ്മീനിലേക്ക് നന്നായി തന്നെ മസാല എല്ലാം ചേർന്നു വരുന്നതുവരെ ഇളക്കി യോജിപ്പിക്കുക. ഒരു 5 മിനിറ്റോളം കൈവിടാതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഇത് ചെമ്മീനിലേക്ക് മസാല ഇറങ്ങിച്ചെല്ലുന്നതിന് സഹായിക്കും. എല്ലാം പാകമായതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. നല്ല ചൂട് ചോറിന്റെ കൂടെ രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.