ബാത്റൂം ടൈലും ക്ലോസറ്റ് വൃത്തിയാക്കുന്നതിന് ഹാർപ്പിക്കോ ലൈസോളോ ഒന്നും വേണ്ട. വളരെ കുറഞ്ഞ ചെലവിൽ ഒരുമാസത്തോളം ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ ബാത്റൂം ടൈൽ ക്ലീനർ എന്താണെന്ന് പരിചയപ്പെടാം. ക്ലോറക്സ് എന്നുപറയുന്ന ഒരു ക്ലീനർ ആണ് ഇത്. ഇപ്പോൾ എല്ലാ കടകളിലും തന്നെ സുലഭമായി ലഭിക്കുന്ന ക്ലോറക്സ് ഉപയോഗിച്ച് എത്ര കഠിനമായ അഴുക്കുകളും പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കും. അതിനായി ചെയ്യേണ്ടത് 3 ടീസ്പൂൺ ക്ലോറെക്സ് ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിക്കുക.
അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ബാത്റൂമിന്റെ ടൈലുകളിൽ എല്ലാം അഴുക്കുള്ള ഭാഗങ്ങളിൽ ഇത് സ്പ്രേ ചെയ്തുകൊടുക്കുക. ശേഷം അഞ്ചു മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. ഇത് ചെയ്തില്ലെങ്കിലും കുഴപ്പമില്ല. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് ഉരച്ചു കൊടുക്കുക.
വളരെ പെട്ടെന്ന് തന്നെ കറകളെല്ലാം ഇളകിപ്പോരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ശേഷം വെള്ളം ഒഴിച്ച് കഴുകി കളയുക. അതുപോലെതന്നെ ക്ലോസറ്റിനകത്തെ കഠിനമായ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ക്ലോറക്സ് സ്പ്രേ ചെയ്തു കൊടുക്കുക. അതിനുശേഷം ബ്രെഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. ഇതുതന്നെ തറ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം.
തറവൃത്തിയാക്കുന്നതിനെ എടുക്കുന്ന വെള്ളത്തിൽ കുറച്ചു ക്ലോറക്സ് ഒഴിക്കുക. അതിനുശേഷം തറവൃത്തിയാക്കുക. കൂടാതെ കിച്ചൻ സിംഗ് വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ കിച്ചൻ സിംഗ് ബ്ലോക്ക് ആകുന്നത് തടയാനും സാധിക്കുന്നു. അപ്പോൾ ഇനി വീട്ടിൽ ഏതുതരം വൃത്തിയാക്കളിലും ക്ലോറക്സ് ഉപയോഗിക്കുക. ഇത് ഒരെണ്ണം വാങ്ങി വച്ചാൽ മതി രണ്ടുമാസത്തോളം ഇനി മറ്റൊന്നിനെ പറ്റി ചിന്തിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.