അഞ്ചു ദിവസം വരെ സോഫ്റ്റ്നസ് പോവാത്ത ബേക്കറി വട്ടയപ്പം.. തേങ്ങ ചേർക്കാതെ ഇതുപോലെ ഉണ്ടാക്കി നോക്കൂ..| Soft Vattayappam Making

ബേക്കറികളിൽ നിന്നും നാം വാങ്ങുന്ന വട്ടയപ്പം കുറച്ചു ദിവസമെങ്കിലും കേടാവാതെ ഒട്ടും സോഫ്റ്റ്നസ് പോവാതെ നിലനിൽക്കാറുണ്ട്. ഇനി വീട്ടിലും ആ രീതിയിൽ തന്നെയുള്ള ഒരു വട്ടയപ്പം ഉണ്ടാക്കിയെടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പച്ചരി നന്നായി കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കുക.

അതുപോലെ തന്നെ ഒരു കപ്പ് വെള്ള അവൽ കുറച്ചു വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന പച്ചരി ഇട്ടുകൊടുക്കുക. അതിലേക്ക് കുതിർത്തുവെച്ച അവൽ ചേർക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. അതിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക. ശേഷം അര ടീസ്പൂൺ ഈസ്റ്റ്, മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്ത് ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് നന്നായി അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

ഒട്ടും തന്നെ തരികൾ ഇല്ലാതെ അരച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ഒരു മൂടി കൊണ്ട് അടച്ച് മാവ് പൊന്തി വരുന്നതിനായി മാറ്റിവെക്കുക. ശേഷം മാവ് നല്ലതുപോലെ പൊന്തി വരുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ട് ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.

അടുത്തതായി വട്ടയപ്പം ഉണ്ടാക്കുന്ന പാത്രം എടുത്ത് അതിൽ കുറച്ച് എണ്ണ തടവി കൊടുക്കുക. ശേഷം പാത്രത്തിന്റെ മുക്കാൽ ഭാഗത്തോളം മാവ് ഒഴിക്കുക. അതിനുശേഷം ആവിയിൽ ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക. അതിനുശേഷം ചൂട് എല്ലാം മാറിക്കഴിഞ്ഞ് പാത്രത്തിൽ നിന്ന് അടർത്തി മാറ്റുക. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *