മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് രുചികരമായ കൊതിയൂറും മത്തി അച്ചാർ തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മത്തി കഴുകി വൃത്തിയാക്കി അച്ചാറിന് വേണ്ട വലുപ്പത്തിൽ മുറിച്ചെടുക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, എരുവിന് ആവശ്യമായ മുളകുപൊടി എന്നിവയെല്ലാം മീനിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഒരു അരമണിക്കൂർ മാറ്റിവെക്കുക. അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു വലിയ കഷണം ഇഞ്ചി 20 വലിയ വെളുത്തുള്ളി ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ വച്ചിരിക്കുന്ന മീൻ ഓരോന്നായി ഇട്ടുകൊടുക്കുക. ശേഷം രണ്ട് ഭാഗവും നന്നായി തന്നെ മൊരിയിച്ചെടുക്കുക. അതേസമയം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ ഉലുവ വറുത്തെടുക്കുക.
ശേഷം അത് മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. അടുത്തതായി പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഒരു ചെറിയ കഷണം കായം ഇട്ടു വറുത്തെടുക്കുക. കായം നന്നായി വറുത്ത് വന്നതിനുശേഷം അതും നന്നായി പൊടിച്ചെടുക്കുക. മീനെല്ലാം നന്നായി വറുത്ത് വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതേ എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുകെട്ട് പൊട്ടിക്കുക. ശേഷം നാല് വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില, മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേട്ടൻ നന്നായി വഴറ്റി എടുക്കുക.
അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, എരിവിന് ആവശ്യമായ മുളകുപൊടി ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് വറുത്തു വെച്ചിരിക്കുന്ന മീൻ ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക. അതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന ഉലുവയും കടുകും കായവും ചേർക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വിനാഗിരി ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. അച്ചാർ നല്ലതുപോലെ ഡ്രൈ ആയി വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.