കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് കയ്യോന്നി. കേശ സംരക്ഷണത്തിന് ധാരാളമായി ഉപയോഗിച്ച് വരുന്ന ഒരു ചെടിയാണ് കയ്യോന്നി. മുടി വളർച്ച, മുടി കൊഴിച്ചിൽ, താരൻ, മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് കയ്യോന്നി എണ്ണ. ദിവസവും എണ്ണക്കാച്ചി തലയിൽ തേച്ചാൽ മുടിയുടെ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാം. അ
തുപോലെ തന്നെ വാദസംബന്ധമായ പല പ്രശ്നങ്ങൾക്കും ഇത് വളരെ വലിയ മരുന്നാണ്. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും തന്നെ ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലയാണ് കേശ സംരക്ഷണത്തിന് ഉപയോഗിച്ച് വരുന്നത്. കൂടാതെ ഈ ചെടി സമൂലം ചേർത്ത് കഷായം ഇട്ടു കഴിക്കുന്നതും ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
ആയുർവേദ ശാസ്ത്രത്തിൽ തലവേദനയ്ക്കും മുടികൊഴിച്ചിലിനും ആണ് ഇത് ഉപയോഗിക്കുന്നത്. വയറുവേദന, ഓക്കാനം, നെഞ്ചരിച്ചിൽ എന്നിവക്ക് എല്ലാം വളരെ നല്ല മരുന്നാണ്. ഇതിനിടങ്ങിയിരിക്കുന്ന ഹൈപ്പോക്ലൈസ്മിക് ഘടകം പ്രമേഹ രോഗത്തിന് ഒരു പരിഹാരമാണ്. അതുപോലെ ശരീരത്തിലെ രോഗപ്രതിരോധത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കയ്യോന്നി.
ശരീരത്തിനു തണുപ്പ് നിലനിർത്തുന്നതിനും, ത്വക്ക് രോഗങ്ങൾ ക്കും, രക്തചംക്രമണം എന്നിവക്ക് എല്ലാം വളരെ നല്ലതാണ്. അതുപോലെ തന്നെ കരൾ സംബന്ധമായ ഉള്ള മരുന്നിൽ കയ്യോന്നിയുടെ സ്ഥാനം വളരെ വലുതാണ്. കയ്യോന്നി മോരിൽ കലക്കി കഴിക്കുകയാണെങ്കിൽ തൊണ്ട അടയ്ക്കാൻ ഒഴിവാക്കാം. മോണയിൽ പഴുപ്പ് അനുഭവപ്പെടുന്നവർ കയ്യോന്നിയുടെ ഇല ചവയ്ക്കുന്നത് നല്ലതാണ്. അപ്പോൾ ഇത്രയേറെ ഗുണങ്ങളാണ് കയ്യോന്നിയിൽ അടങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.