രാവിലെ ബ്രേക്ക് ഫാസ്റ്റിനെ ഇഡലിയും ദോശയും ആണെങ്കിൽ രണ്ട് പലഹാരങ്ങൾക്കും കൂടെ കഴിക്കാൻ വളരെ രുചികരമായ ഒരു കട്ട തേങ്ങ ചട്ടണി തയ്യാറാക്കി എടുക്കാം. അതിനായി എന്തുചെയ്യണമെന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നേകാൽ കപ്പ് തേങ്ങ ചിരകിയത് എടുത്തു വയ്ക്കുക. അടുത്തതായി ഒരു പാൻ എടുത്ത് ചൂടാക്കാൻ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
നിന്നെ കൂടെ വരുമ്പോൾ അതിലേക്ക് ഒരു 10 വറ്റൽ മുളക് ഇട്ടു കൊടുത്ത് മൂപ്പിച്ചെടുക്കുക. വറ്റൽ മുളക് മൂത്തു വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ശേഷം അതേ എണ്ണയിലേക്ക് രണ്ടു പിടി ചുവന്നുള്ളി കൊടുക്കുക. ശേഷം നല്ലതുപോലെ വഴക്കി എടുക്കുക. ചുവന്നുളിയുടെ നിറം മാറി വരുമ്പോൾ പകർത്തി മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുക്കുക.
അതിലേക്ക് മാറ്റിവെച്ചിരിക്കുന്ന വറ്റൽ മുളകും ചെറിയ ഉള്ളിയും ചേർത്തു കൊടുക്കുക. അതിനുശേഷം ഒട്ടും തന്നെ വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ശേഷം ഇതേ മിക്സിയുടെ ജാറിലേക്ക് നേരത്തെ എടുത്തു വച്ചിരിക്കുന്ന തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക.
ശേഷം ചമ്മന്തിക്ക് ആവശ്യമായ ഉപ്പ്. അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. സാധാരണ ചട്ടിണി പോലെ ഒട്ടും ലൂസ് ഉണ്ടാകരുത്. ചട്ടിണി വളരെയധികം കട്ടിയായിരിക്കണം. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ഇതുപോലെ ഒരു ചമ്മന്തി മാത്രം മതി ഇനിയെത്ര വേണമെങ്കിലും ദോശയും ഇഡലിയും കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.