തള്ളവിരലിനെ ബാധിക്കുന്ന ഒരു പ്രശ്നമാണ് കുഴിനഖം. എന്നാൽ ചിലരിൽ കൈനഖത്തിനും ഈ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. നഖം ചർമത്തിന്റെ ഉള്ളിലേക്ക് വളർന്നു വേദനിപ്പിക്കുന്ന ഒരു അവസ്ഥയാണ് കുഴിനഖം. ഇതിനെ ഇല്ലാതാക്കാൻ ഇനി വീട്ടിൽ തന്നെ അതിനുള്ള മാർഗങ്ങൾ നോക്കാം. ആദ്യമായി കുഴിനഖം ഉള്ള നഖത്തിന്റെ മുകളിൽ ഒരു ചെറുനാരങ്ങ മുറിച്ച് വച്ചു കെട്ടുക.
തുടർച്ചയായി ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ മാറ്റം ഉണ്ടാകും. അതുപോലെ ഇളം ചൂടുവെള്ളത്തിൽ കുറച്ച് ഉപ്പും ചെറുനാരങ്ങ നീരും ഇട്ട് ഇളക്കി എടുക്കുക. ഈ വെള്ളത്തിലേക്ക് കാല് ഒരു 10 മിനിറ്റോളം ഒക്കെ വയ്ക്കുക. അതുപോലെ തന്നെ ആന്റി സെപ്റ്റിക് ഗുണമുള്ള ഓർഗാനോ ഓയിൽ പുരട്ടുന്നതും വളരെ നല്ലതാണ്. അതുപോലെ തന്നെ ആപ്പിൾ വിനഗർ കുറച്ചു വെള്ളത്തിൽ കലക്കി. കാലുകൾ അതിൽ മുക്കി വയ്ക്കുക.
തുടർച്ചയായി ഇതുപോലെ ചെയ്താൽ കുഴിനഖം ഇല്ലാതാകും. അല്ലാത്തപക്ഷം ആപ്പിൾ വിനിഗർ കുഴിനഖത്തിൽ നേരിട്ട് പുരട്ടുകയോ ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ഒരു ടീസ്പൂൺ ആപ്പിൾ വിനിഗർ കഴിക്കുന്നതും കുഴിനഖ പ്രശ്നങ്ങൾക്ക് വളരെ നല്ലതാണ്. ഇത് രക്തത്തിൽ നേരിട്ട് അലിഞ്ഞുചേരും. അതുപോലെ ഒരു ആന്റി സെപ്റ്റിക് സോപ്പ് കൊണ്ട് കാലുകളും നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.
അതിനുശേഷം അതിനു മുകളിലായി ഏതെങ്കിലും ഒരു ആന്റി ബാക്ടീരിയൽ ഓയിൽ മെന്റ് കട്ടികുറഞ്ഞ രീതിയിൽ തേച്ച് അതിനുമുകളിൽ ഒരു പഞ്ഞി വെച്ച് കെട്ടി വയ്ക്കുക. ഇതും തുടർച്ചയായി ചെയ്യുകയാണെങ്കിൽ കുഴിനഖം വേരോടെ ഇല്ലാതാക്കാം. അപ്പോൾ വീട്ടിൽ തന്നെ ഇത്രയേറെ കാര്യങ്ങൾ ചെയ്തുകൊണ്ട് കുഴിനഖം വേരോടെ ഇല്ലാതാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.