അടുക്കളയിൽ വീട്ടമ്മമാർക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. ഇതുപോലെയുള്ള ടിപ്പുകൾ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും. ആദ്യം തന്നെ വീടുകളിലേക്ക് ഇറച്ചി വാങ്ങിക്കുമ്പോൾ അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം ഒരു അരിപ്പ പാത്രത്തിൽ ഇട്ടു വയ്ക്കുക. അതിലെ വെള്ളമെല്ലാം മുഴുവനായും തോർന്നു പോകുന്നതിന് ഇത് വളരെയധികം സഹായിക്കും.
ഒരു അഞ്ചു മിനിറ്റോളം അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം പുറത്തേക്ക് എടുക്കുക. നല്ല അടപ്പുറപ്പുള്ള ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ഇറച്ചി ഓരോന്നായി വെച്ചു കൊടുക്കുക. അതിനുശേഷം ഫ്രീസറിൽ വച്ച് സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ എത്ര നാൾ വേണമെങ്കിലും ഇറച്ചി കേടാവാതെ സൂക്ഷിക്കാം.
അതുപോലെ തന്നെ മറ്റൊരു ടിപ്പ് ഉഴുന്നുവട ഉണ്ടാക്കുമ്പോൾ നല്ല കൃത്യമായ ഷേപ്പിൽ ഉഴുന്നുവട ലഭിക്കാനായി ചായ അരിപ്പ എടുത്ത് വെള്ളത്തിൽ മുക്കി ഒരു കൈ കൊണ്ട് മാവ് ചെറിയ ഉരുളയായ് ഉരുട്ടിയെടുക്കുക. ഓരോ ഉരുളകളും ചായ അരിപ്പയുടെ മുകളിൽ വച്ച് വടയുടെ ആകൃതിയിൽ ഉണ്ടാക്കിയെടുക്കുക. ഇത് നേരെ ചൂടായി വെളിച്ചെണ്ണയിലേക്ക് കമിഴ്ത്തി ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഒരേ അളവിലുള്ള വടകൾ ലഭിക്കുന്നതാണ്.
അടുത്തതായി ഇറച്ചി എല്ലാം വേവിക്കുന്ന സമയത്ത് കുക്കറിൽ നിന്ന് അമിതമായി വെള്ളം തെറിച്ചു പോകാതിരിക്കാൻ. ഇറച്ചി വേവിക്കാൻ വയ്ക്കുന്ന സമയത്ത് അതിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം എനിക്ക് വയ്ക്കുകയാണെങ്കിൽ വിസിൽ വന്നാലും അതിൽ നിന്നും വെള്ളം പുറത്തേക്ക് തെറിച്ചു പോകാതെ സൂക്ഷിക്കാം. വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന ഈ ടിപ്പുകൾ ഇന്നുതന്നെ എല്ലാവരും ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.