നല്ല ചൂട് പുട്ടിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ രുചികരമായ ഒരു മുട്ടക്കറി തയ്യാറാക്കാം. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ചെറിയ കഷണം കറുവപ്പട്ട മൂന്ന് ഗ്രാമ്പു 4 ഏലക്കായ ചേർത്ത് മൂപ്പിച്ച എടുക്കുക.
അതിനുശേഷം രണ്ട് വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. സവാള വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി ഒരു ടീസ്പൂൺ ഇഞ്ചി ചേർത്തു കൊടുക്കുക. അതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം വേവിക്കുക. തക്കാളി എന്തു വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. കൂടാതെ ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക. പൊടികൾ നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് മൂന്ന് കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
അതിനുശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടയും ചേർത്ത് കൊടുക്കുക. കറിയിൽ ചെറിയതായി ചൂടായി കുമിളകൾ വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പാൽപ്പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് ഒഴിച്ചുകൊടുത്തു തീ ഓഫ് ചെയ്യുക. ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഇറക്കി വയ്ക്കുക. വളരെയധികം രുചികരമായ മുട്ടക്കറി ഇനി ഈ രീതിയിൽ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.