നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു ഭക്ഷണപദാർത്ഥമാണ് കരിംജീരകം. ഭക്ഷണ പദാർത്ഥങ്ങളിൽ നാം എല്ലാം ഉപയോഗിക്കുന്നതുമാണ്. ദിവസവും കരിംജീരകം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ല ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ ചുമ എന്നിവക്കെല്ലാം വളരെ നല്ല പരിഹാരമാണ് കരിഞ്ചീരകം. ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ കരിംജീരകം ചെറിയ തുണിയിൽ കെട്ടിയും മണപ്പിക്കാൻ കൊടുക്കാറുണ്ട്.
അതുപോലെ തന്നെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. ആയുർവേദത്തിൽ ആസ്മ കഫക്കെട്ട് എന്നിവയ്ക്ക് ഒരു മരുന്നായി ഉപയോഗിക്കുന്നു.അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കുന്നു അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
അതുപോലെ അമിത പ്രമേഹ രോഗമുള്ളവർക്ക് അവരുടെ രക്തത്തിലെ അളവ് ക്രമപ്പെടുത്തുന്നതിനും കരിംജീരകം സഹായിക്കുന്നു. അതുപോലെ കരിഞ്ചീരകത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാടികിൾസിനെ ഒഴിവാക്കാൻ സഹായിക്കുന്നു. വയറിൽ ഉണ്ടാകുന്ന നിരവധി പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്.
എന്നാൽ തന്നെ ഗർഭിണികളുംഅതിന് തയ്യാറെടുക്കുന്നവരും കരിംജീരകം കഴിക്കാതിരിക്കുക. അതുപോലെ ബി പി ലെവൽ കുറവുള്ളവർ കരുതി ഉപയോഗിക്കരുത്. അതുപോലെ തന്നെ കരിഞ്ചീരകം കാലാകാലങ്ങളായി ഉപയോഗിക്കരുത് ഏതെങ്കിലും ഒരു അസുഖത്തെ നിയന്ത്രിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ഉപയോഗിച്ചതിനു ശേഷം പിന്നീട് കരിഞ്ചീരകത്തിന്റെ ഉപയോഗം നിർത്തുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.