സാധാരണയായി അരിപ്പൊടി ഉപയോഗിച്ച് കൊണ്ടും ഗോതമ്പുപൊടി ഉപയോഗിച്ച് കൊണ്ടും എല്ലാം പുട്ട് ഉണ്ടാക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇനി പപ്പക്കായ ഉപയോഗിച്ചുകൊണ്ട് വളരെയധികം ആരോഗ്യപ്രദമായ ഒരു പുട്ട് തയ്യാറാക്കി നോക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നതിന് വളരെയധികം എളുപ്പവുമാണ് അതുപോലെ തന്നെ പുട്ട് വളരെയധികം സോഫ്റ്റ് ആയിരിക്കും.
ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പച്ച പപ്പക്കായ തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അരിപ്പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന പപ്പ കായ ഇതിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം കൈ കൊണ്ട് നന്നായി തിരുമ്മി കൊടുക്കുക.
പൊടിയും പാപ്പക്കായയും തമ്മിൽ നന്നായി ചേർന്നു വരണം. അതിനുശേഷം ഒരു 10 മിനിറ്റ് പൊടി മാറ്റി വയ്ക്കുക. അതുകഴിഞ്ഞ് ആവശ്യത്തിന് പൊടിയെടുത്ത് പുട്ട് ഉണ്ടാക്കുന്ന കുഴലിലേക്കിട്ട് ആവി കേറ്റി വേവിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇതുപോലെ വ്യത്യസ്തമായ പുട്ട് ഉണ്ടാക്കി എല്ലാവരെയും ഞെട്ടിക്കുക. അടുത്തതായി പാലു ചേർക്കാതെ ഒരു പാൽചായ ഉണ്ടാക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക.
ശേഷം നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക. അതുകഴിഞ്ഞ് ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുത്ത് അതിലേക്ക് തേയില ഇട്ടുകൊടുക്കുക. അതിനെക്കാവശ്യത്തിന് പഞ്ചസാരയും ഇട്ട് നന്നായി തിളപ്പിച്ച് ഇറക്കി വയ്ക്കുക. അതിനുശേഷം ബീറ്റ് ചെയ്ത് വെച്ച മുട്ടയിലേക്ക് ചൂടോടുകൂടി തന്നെ ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഈ രീതിയിൽ പാൽ ഉപയോഗിക്കാതെ തന്നെ രുചികരമായി പാൽ ചായ തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.