രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലിയോ ദോശയോ ഉണ്ടാക്കി കഴിഞ്ഞാൽ കുറച്ചു മാവ് എങ്കിലും ചിലപ്പോൾ ബാക്കി വന്നു പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ. എന്നാൽ ഇനി ബാക്കി വരുന്ന മാവ് എടുത്തുവയ്ക്കാതെ വൈകുന്നേരം കഴിക്കാൻ ഒരു കിടിലൻ പലഹാരം തയ്യാറാക്കാം. അതിനായി ആദ്യം ചെയ്യേണ്ടത് ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം ചെറുതായി അരിഞ്ഞ കശുവണ്ടി ഇട്ടുകൊടുക്കുക. ശേഷം ചെറുതായി വറുത്ത് എടുക്കുക.
അതിനുശേഷം ആവശ്യത്തിനു ഉണക്കമുന്തിരി ചേർത്തു കൊടുക്കുക. മുന്തിരി നന്നായി വറത്തുവന്നതിനുശേഷം അതിലേക്ക് രണ്ട് കപ്പ് തേങ്ങ ചിരകിയത് ഇട്ടു കൊടുക്കുക. അതിനുശേഷം തേങ്ങയുടെ നിറം ചെറുതായി മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി തണുക്കാനായി മാറ്റിവയ്ക്കുക. അടുത്തിലായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഇഡലി മാവ് എടുത്തു വയ്ക്കുക.
അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം നേരത്തെ വറുത്തുവച്ച തേങ്ങയും കശുവണ്ടിയും ചേർത്തു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അതുകൂടാതെ രണ്ട് ചെറിയ ചെറുപഴം എടുത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക ഇതും മാവിലേക്ക് ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, അര ടീസ്പൂൺ ഏലക്കാപ്പൊടി എന്നിവയും ചേർത്ത് ഇളക്കുക. അതിനുശേഷം ഇഡലി ഉണ്ടാക്കുന്ന തട്ട് എടുക്കുക. അതിലേക്ക് നെയോ എണ്ണയോ വെച്ച് തടവി കൊടുക്കുക. അതിനുശേഷം തയ്യാറാക്കി വച്ച മാവ് ഒഴിച്ചുകൊടുക്കുക. ശേഷം ഒരു 10 മിനിറ്റ് ആവിയിൽ വച്ച് വേവിച്ചെടുക്കുക. വളരെയധികം രുചികരമായ ഈ പലഹാരം എല്ലാവരും എന്നെ തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.