എല്ലാ വീട്ടമ്മമാർക്കും അടുക്കളയിൽ ചെയ്തു നോക്കാൻ സാധിക്കുന്ന വളരെ ഉപകാരപ്രദമായ കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. ആദ്യം തന്നെ രാവിലെ ബ്രേക്ക്ഫാസ്റ്റിന് ദോശ ഉണ്ടാക്കുമ്പോൾ ദോശക്കല്ലിൽ നിന്നും ദോശ ഒട്ടിപ്പിടിക്കാതെ പൂ പോലെ പറിച്ചെടുക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ദോശക്കല്ലിൽ കുറച്ച് പുളി വെള്ളം ഒഴിച്ച് നന്നായി ചൂടാക്കി എടുക്കുക.
പുളി വെള്ളം നന്നായി വറ്റി വരുന്നത് വരെ ചൂടാക്കുക. അതിനുശേഷം പാൻ കഴുകിയെടുക്കുക. ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. മുട്ടയും നല്ലതുപോലെ ചൂടാക്കി എടുക്കുക. ശേഷം വീണ്ടും കഴുകി വൃത്തിയാക്കുക. ഇതിനുശേഷം ദോശ കല്ലിൽ ദോശമാവ് ഒഴിച്ച് ദോശ നല്ലതുപോലെ വെന്തു വരുമ്പോൾ എടുത്തു നോക്കൂ. ഒട്ടും തന്നെ പാനിൽ ഒട്ടിപ്പിടിക്കാതെ വളരെ എളുപ്പത്തിൽ തന്നെ എടുക്കാൻ സാധിക്കും.
അടുത്ത ഒരു ടിപ്പ് പാല് തിളച്ച് പുറത്ത് പോകാതിരിക്കാൻ തിളപ്പിക്കാൻ വയ്ക്കുമ്പോൾ പാത്രത്തിനു മുകളിലായി ഒരു വലിയ സ്പൂൺ വച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാൽ തിളച്ചാലും ഒരു തുള്ളി പോലും പുറത്തു പോകില്ല. അതുപോലെ തന്നെ പാത്രങ്ങളുടെ മൂടി തുറക്കാൻ പറ്റാത്ത വളരെ മുറുകി പോകുന്ന അവസരത്തിൽ പാത്രത്തിന്റെ മൂടിയുടെ ഭാഗം കുറച്ചു ചൂട് പിടിപ്പിക്കുക.
അതിനുശേഷം തുറന്നു നോക്കുമ്പോൾ പെട്ടെന്ന് തന്നെ തുറക്കാൻ സാധിക്കും. ഇതുപോലെ അടുക്കളയിൽ ജോലികളെല്ലാം എളുപ്പമാക്കുന്ന ഇത്തരം ടിപ്പുകൾ എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.