വൈകുന്നേരം ചായയുടെ കൂടെയും ഏതുനേരവും കഴിക്കാൻ രുചികരമായ ഒരു പലഹാരം കടല ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കി എടുക്കാം. വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ചെയ്യേണ്ടത് ഒരു കപ്പ് കടലയെടുത്ത് കുതിർത്തു വയ്ക്കുക. കുതിർത്തു വെച്ച കടല മിക്സിയിലേക്കിട്ടു കൊടുക്കുക. അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർക്കുക.
ആരോടൊപ്പം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു പച്ചമുളക്, ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്കോട്ടും തന്നെ വെള്ളം ചേർക്കാൻ പാടില്ല. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. അതിനെ രുചി കൂട്ടുന്നതിന് കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. കൂടാതെ മൂന്ന് ടീസ്പൂൺ അരിപ്പൊടി കൂടി ചേർത്തു കൊടുക്കുക. ഇത് കയ്യിൽ ഇട്ട് ഉരുട്ടി എടുക്കാൻ പാകത്തിന് അരി പൊടി ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. അതിനുശേഷം കട്ലേറ്റ് ഉണ്ടാക്കുന്ന രീതിയിൽ എന്നാൽ വളരെ കനം കുറഞ്ഞ് ഉരുട്ടിയെടുക്കുക.
എല്ലാം മാവും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഓരോന്നായിട്ടു കൊടുക്കുക. അതിനുശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. അതിനുശേഷം പകർത്തി വയ്ക്കുക. വൈകുന്നേരം രുചികരം ആക്കാൻ കടല ഉപയോഗിച്ചുകൊണ്ട് എല്ലാവരും ഇതുപോലെ ഒരു പലഹാരം തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.