ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ദോശമായാലും അപ്പത്തിന്റെ മാവ് ആയാലും ഒരു ദിവസത്തിൽ കൂടുതൽ സൂക്ഷിച്ചുവയ്ക്കുന്നതിന് കൂടുതൽ മാവു ഉണ്ടാക്കി വയ്ക്കുന്നവർ ആയിരിക്കും. ഈ മാവ് ഇനി എത്ര തന്നെ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ചാലും കുറച്ചു ദിവസങ്ങൾക്ക് ശേഷം അത് പുളിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.
എന്നാൽ ഒരു വെറ്റില കൊണ്ട് ഈ പ്രശ്നം ഇല്ലാതാക്കാം. ഇനി ഒരാഴ്ചത്തോളം ദോശമാവ് പുളിച്ചു പോകാതെ അതുപോലെ തന്നെ നിലനിൽക്കും. അതിനായി ചെയ്യേണ്ടത് ദോശമാവ് തയ്യാറാക്കിയതിനുശേഷം അതിനു മുകളിൽ ഒരു തളിർത്ത വെറ്റില ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ദോശമാവ് പെട്ടെന്ന് പുളിച്ചു പോകാതെ അതുപോലെ തന്നെ നിലനിൽക്കും.
അതുപോലെ തന്നെ രാവിലെ ബ്രേക്ക്ഫാസ്റ്റിനെ കടലക്കറി ഉണ്ടാക്കുന്നവർ കടലയ്ക്ക് കൊഴുപ്പ് കിട്ടാനായി കടല വേവിച്ച ശേഷം അതിൽനിന്ന് കുറച്ചുമാറ്റി കൈ കൊണ്ട് നന്നായി ഉടച്ചെക്കുക. അതിനുശേഷം കടലക്കറി തിളച്ചു വരുമ്പോൾ അതിലേക്ക് ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കടലക്കറി നല്ല കൊഴുപ്പ് ഉണ്ടാകും.
അതുപോലെ തന്നെ തേങ്ങ ചിരകിയത് ബാക്കി വരുമ്പോൾ ഒരു പ്ലാസ്റ്റിക് കവറിനകത്തിട്ട് നല്ലതുപോലെ മുറുക്ക് കിട്ടി ഫ്രിഡ്ജിനകത്ത് സൂക്ഷിക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാം. വീട്ടമ്മമാർക്ക് എല്ലാം വളരെ ഉപകാരപ്പെടുന്ന ഈ ടിപ്പുകൾ ഇന്നുതന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.