ആരോഗ്യപ്രദമായ ഭക്ഷണങ്ങളിൽ ഒന്നാണ് ഏത്തപ്പഴം. ഏത്തപ്പഴം ദിവസവും കഴിക്കുന്നത് കൊണ്ട് വളരെയധികം ഉപകാരപ്രദമായ ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ആന്റിഓക്സിഡന്റുകൾ, ഫൈബർ, ഒട്ടനവധി പോഷക ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് നേന്ത്രപ്പഴം. പഴുത്ത ഏത്തപ്പഴത്തിലാണ് കൂടുതൽ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്നത്. നല്ല പ്രതിരോധശേഷിയ്ക്കും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഏത്തപ്പഴം വളരെ നല്ലതാണ്.
ഏത്തപ്പഴം കഴിക്കുന്നവർക്ക് അൾസർ പോലുള്ള രോഗങ്ങൾ വരുന്നത് കുറവാണ്. ഏത്തപ്പഴം പഴുത്തത്, ആവിൽ വേവിച്ചത്, അതുപോലെ പഴം നുറുക്കാക്കിയത് എന്നിങ്ങനെ ഏതൊരു രൂപത്തിലും നേന്ത്രപ്പഴം കഴിക്കാവുന്നതാണ്. നന്നായി പഴുത്ത് കറുത്ത നിറം ആകിയ നേന്ത്രപ്പഴം രോഗപ്രതിരോധശേഷി നൽകുവാൻ വളരെ നല്ലതാണ്. അതുപോലെ ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.
ശരീരവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അതുകൊണ്ടുതന്നെ ധൈര്യമായി നേന്ത്രപ്പഴം കഴിക്കാം.ടൈപ്പ് ടു പ്രമേഹം കടയുന്നതിന് ഇത് വളരെ നല്ലതാണ്. നേന്ത്രപ്പഴത്തിന് അകത്ത് റെസിസ്റ്റൻസ്സ്റ്റാർച്ചിന്റെ രൂപത്തിലാണ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രമേഹ രോഗത്തിന് ഇതൊരു ഭീഷണിയല്ല. പെട്ടെന്ന് വിശപ്പ് തോന്നാതിരിക്കാൻ നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ട് സാധിക്കുന്നു.
നല്ല പഴുത്ത നേന്ത്രപ്പഴത്തിന് ചേർത്ത് കുട്ടികൾക്ക് കൊടുക്കുകയാണ് എങ്കിൽ അനീമിയ പോലുള്ള രോഗങ്ങൾക്കും ബുദ്ധി വളർച്ചയ്ക്കും നല്ല ശോധനയ്ക്കും തൂക്കം വർദ്ധിക്കുന്നതിനും ഇടയാക്കുന്നു. അതുപോലെ വിറ്റാമിനുകൾ ഇരുമ്പിന്റെ സത്ത് നാരുകൾ പൊട്ടാസ്യം എന്നിവയെല്ലാം ധാരാളം അടങ്ങിയിരിക്കുന്ന നേന്ത്രപ്പഴം ഒരു ന്യൂട്രീഷൻ ഭക്ഷണം തന്നെയാണ് എന്ന് പറയാം. അതുകൊണ്ടുതന്നെ രാവിലെ എല്ലാവരും ഒരു നേന്ത്രപ്പഴമെങ്കിലും കഴിക്കുന്നത് ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.